എന്തുകൊണ്ടാണ് സൂപ്പർമാൻ അടിവസ്ത്രം പുറത്ത് ധരിക്കുന്നത്? അറിയാം കാരണം!


● കോമിക് ബുക്ക് ചരിത്രത്തിലെ ഒരു പാരമ്പര്യമാണിത്.
● സർക്കസ് താരങ്ങളിൽ നിന്നും ഗുസ്തിക്കാരിൽ നിന്നും പ്രചോദനം.
● ശക്തിയും ശരീരഘടനയും എടുത്തു കാണിക്കാൻ സഹായിച്ചു.
● ചുവപ്പ് നിറം നീല വസ്ത്രത്തിൽ വേർതിരിവ് നൽകുന്നു.
● പഴയ കോമിക്സുകളിൽ നിറങ്ങൾ പരിമിതമായിരുന്നു.
● ഇത് ഒരു ഐക്കണിക് ശൈലിയായി മാറി.
● ആധുനിക അഡാപ്റ്റേഷനുകളിൽ ഈ ഡിസൈൻ ഒഴിവാക്കി.
റോക്കി എറണാകുളം
(KVARTHA) സൂപ്പർമാൻ എന്നാൽ എല്ലാവർക്കും ഒരു ആവേശമാണ്. ശക്തിയുടെയും സാഹസികതയുടെയും ഒരു പരിവേഷമായിട്ടാണ് സൂപ്പർമാനെക്കുറിച്ചുള്ള പലരുടെയും സങ്കല്പം. സൂപ്പർമാനെക്കുറിച്ചുള്ള പല കഥകളും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കുട്ടികൾ മാത്രമല്ല മുതിർന്നവർ പോലും സൂപ്പർമാൻ ആരാധകർ ആയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
പല അമർ ചിത്രകഥകളിലും ഒക്കെ സൂപ്പർമാൻ നിറഞ്ഞു നിൽക്കുന്നത് കണ്ടിട്ടുള്ളവരാണ് മിക്കവരും. അതിലൊക്കെ അദ്ദേഹത്തിൻ്റെ വേഷത്തിന് ഒരു പ്രത്യേകത തന്നെയുണ്ട്. 'ചുവന്ന അടിവസ്ത്രം' പുറത്ത് ഇട്ടുകൊണ്ട് വരുന്ന സൂപ്പർമാനെയാണ് പലരും കണ്ടിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന കാര്യവും ഇതാണ്.
എന്തുകൊണ്ടാണ് സൂപ്പർമാൻ ജട്ടി (ചുവന്ന അടിവസ്ത്രം) പുറത്ത് ഇടുന്നത്..? അതാണ് ഇവിടെ പറയുന്നത്.
സൂപ്പർമാൻ ജട്ടി പുറത്ത് ഇടുന്നത് (ചുവന്ന അടിവസ്ത്രം) കോമിക് ബുക്ക് ചരിത്രത്തിലും, ഡിസൈനിലും ഉള്ള ഒരു വിചിത്രമായ പാരമ്പര്യമാണ്. 1938-ൽ ജെറി സീഗലും, ജോ ഷസ്റ്ററും സൂപ്പർമാനെ സൃഷ്ടിച്ചപ്പോൾ അതിൻ്റെ വേഷം സർക്കസ് താരങ്ങളുടെയും, ഗുസ്തിക്കാരുടെയും വസ്ത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
അക്കാലത്തെ സർക്കസ് താരങ്ങൾ പ്രത്യേകിച്ച് ശക്തി തെളിയിക്കുന്ന ഐറ്റം ചെയ്യുന്ന താരങ്ങൾ ഇറുകിയ വസ്ത്രങ്ങൾക്ക് മുകളിൽ ഒരു ജട്ടി പോലുള്ള വസ്ത്രം ധരിക്കാറുണ്ടായിരുന്നു. അവർ അരയിൽ ഒരു ബെൽറ്റ് പോലുള്ള ഭാഗം വസ്ത്രത്തിന് പുറമെ ധരിക്കുന്നത് സാധാരണമായിരുന്നു. ഇത് അവരുടെ ശരീരത്തിന്റെ ഘടനയും, ശക്തിയും എടുത്തു കാണിക്കാനും പ്രായോഗികമായി വസ്ത്രം കീറാതിരിക്കാനും സഹായിച്ചു.
സൂപ്പർമാന്റെ വേഷത്തിന്റെ ഈ ഡിസൈൻ 1940-കളിലും, 1950-കളിലും ഒരു ഐക്കണിക് ശൈലിയായി മാറി. സൂപ്പർമാന്റെ ശക്തമായ ശരീരം എടുത്തു കാണിക്കാനും, അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കാനും ഇത്തരമൊരു വേഷവിധാനം സഹായിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ജട്ടി നീല നിറത്തിലുള്ള വസ്ത്രത്തിൽ ഒരു വേർതിരിവ് നൽകുന്നു. പഴയ കോമിക്സുകളിൽ വർണ്ണങ്ങൾ പരിമിതമായിരുന്നതിനാൽ, കഥാപാത്രങ്ങളെ വേർതിരിച്ചറിയാൻ ഇത് സഹായിച്ചു.
കാലക്രമേണ, ഈ ‘ജട്ടി പുറത്ത്’ ലുക്ക് സൂപ്പർമാന്റെ ഒരു ട്രേഡ്മാർക്ക് ആയി. എന്നാൽ, ആധുനിക കാലത്ത്, പ്രത്യേകിച്ച് 2011-ലെ DC-യുടെ ‘New 52’ റീബൂട്ടിലും മറ്റു അഡാപ്റ്റേഷനുകളിലും, ഈ ഡിസൈൻ ഒഴിവാക്കപ്പെട്ടു. പുതിയ സിനിമകളിലും, കോമിക്സുകളിലും ജട്ടി പുറത്ത് ഇടുന്ന ശൈലി അത്ര പ്രകടമായി കാണുന്നില്ല. എങ്കിലും, ക്ലാസിക് സൂപ്പർമാൻ രൂപകൽപ്പനയുടെ ഒരു പ്രധാന ഘടകമായി ഇത് ഇപ്പോഴും നിലനിൽക്കുന്നു.
സൂപ്പർമാനെ അനുകരിച്ച് സിനിമകളിലും മറ്റും ഒരുപാട് പേർ ഈ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെയുള്ളവർ വേഗം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്നു. എന്തായാലും ഇതു സംബന്ധിച്ച് വലിയൊരു അറിവ് എല്ലാവർക്കും ലഭിച്ചുവെന്ന് വിശ്വസിക്കുന്നു. ഇത് കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ സഹകരിക്കുമല്ലോ.
സൂപ്പർമാന്റെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ഈ രസകരമായ വിവരം നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Superman's iconic red briefs worn outside his suit are a quirky tradition rooted in comic book history, inspired by circus strongmen.
#Superman, #ComicBooks, #Superhero, #PopCulture, #DidYouKnow, #DCComics