Family History | ആരാണ് 'കലിംഗരായർ', എന്താണ് സവിശേഷത? നടൻ ജയറാമിൻ്റെ മരുമകൾ തരിണിയുടെ കുടുംബത്തിൻ്റെ ചരിത്രം അറിയാം
● ചരിത്ര പ്രസിദ്ധരായ കലിംഗരായർ കുടുംബത്തിൽ നിന്നും ഒരു ബന്ധം ലഭിച്ചത് പുണ്യമാണെന്നാണ് ജയറാം പറഞ്ഞത്.
● കലിംഗരായർ കുടുംബത്തിൻ്റെ ചരിത്രം സൂചിപ്പിച്ചുകൊണ്ട് വന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
● കോയമ്പത്തൂരിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള പൂത്തുക്കുളിയിലാണ് കലിംഗരായർ കുടുംബം ഇപ്പോൾ താമസിക്കുന്നത്.
റോക്കി എറണാകുളം
(KVARTHA) നടൻ ജയറാമിൻ്റെ മകനും നടനുമായ കാളിദാസ് ജയറാമിൻ്റെ വിവാഹം, കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ വെച്ച് നടന്നത്. കലിംഗരായർ കുടുംബത്തിലെ അംഗവും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഇവർ മോഡലിംഗ് രംഗത്തെ അറിയപ്പെടുന്ന താരവുമാണ്. തൻ്റെ മകൻ്റെ വിവാഹത്തിന് ശേഷം നടൻ ജയറാം പറഞ്ഞ ഒരു കാര്യമുണ്ട്. മുൻപ് തനിക്ക് കലിംഗരായർ കുടുംബത്തെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലായിരുന്നു. ഇപ്പോഴാണ് ആ കുടുംബത്തെക്കുറിച്ച് അറിയുന്നത്.
ചരിത്ര പ്രസിദ്ധരായ കലിംഗരായർ കുടുംബത്തിൽ നിന്നും ഒരു ബന്ധം ലഭിച്ചത് പുണ്യമാണെന്നാണ് ജയറാം പറഞ്ഞത്. അപ്പോഴാണ് പൂത്തുക്കുളി കലിംഗരായർ ഫാമിലി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് എല്ലാവരും പൂത്തുക്കുളി കലിംഗരായർ ഫാമിലിയുടെ ചരിത്രം അനേഷിക്കുന്ന തിരക്കിലായി. ഈ അവസരത്തിൽ കലിംഗരായർ കുടുംബത്തിൻ്റെ ചരിത്രം സൂചിപ്പിച്ചുകൊണ്ട് വന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: '13-ാം നൂറ്റാണ്ടിൽ ആരംഭിച്ച വംശ പാരമ്പര്യം. കോയമ്പത്തൂരിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള പൂത്തുക്കുളിയിലാണ് കലിംഗരായർ കുടുംബം ഇപ്പോൾ താമസിക്കുന്നത്. 13-ാം നൂറ്റാണ്ടിൽ ഈ രാജവംശം സ്ഥാപിതമായപ്പോൾ അവർ ആദ്യം ഭരിച്ചത് അവരുടെ തലസ്ഥാനമായ കൊങ്ങുനാട്ടിലെ വെള്ളോടായിരുന്നു. ഇന്നത്തെ തമിഴ്‌നാട്ടിലെ അഞ്ച് ഡിവിഷനുകളിൽ ഒന്നായിരുന്നു കൊങ്ങുനാട്, മറ്റ് നാലെണ്ണം ചേരനാട്, ചോലനാട്, പാണ്ഡ്യനാട്, തൊണ്ടിനാട് എന്നിവയാണ്.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനമായപ്പോൾ ടിപ്പു സുൽത്താനുമായുള്ള യുദ്ധങ്ങളിൽ കലിംഗരായർ കുടുംബത്തിൻ്റെ ആദ്യകാല ചരിത്രവുമായി ബന്ധപ്പെട്ട പഴയ രേഖകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു, പക്ഷെ കാഡ്ജൻ ഇലകളിൽ അവരുടെ ഭൂതകാലത്തിൻ്റെ ചില അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ, 32 ഗ്രാമങ്ങൾ അടങ്ങുന്ന കോയമ്പത്തൂർ മേഖലയിലെ പുണ്ടുറൈ ഡിവിഷൻ, ഒരു ചോള രാജാവ് സത്തന്ധൈ കലിംഗന് സമ്മാനിച്ചു, അദ്ദേഹത്തെ പ്രാദേശിക തലവനായി അഭിഷേകം ചെയ്തു.
സതന്ധായി കലിംഗൻ അങ്ങനെ കലിംഗരായർ രാജവംശം സ്ഥാപിച്ചു, 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ജമീന്ദാരി സമ്പ്രദായം നിർത്തലാക്കുന്നതുവരെ ഈ പ്രദേശം ഭരിച്ചു. 1948-ലെ മദ്രാസ് ബിഗ് എസ്റ്റേറ്റ് അബോലിഷൻ ആക്ട് അനുസരിച്ച് മദ്രാസിൽ ജമീന്ദാരി സമ്പ്രദായം നിർത്തലാക്കപ്പെട്ടപ്പോൾ സ്വാതന്ത്ര്യാനന്തരം ഊട്ടുകുളി കലിംഗരായരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭരണം അവസാനിച്ചു. ഫലഭൂയിഷ്ഠമായ ഒന്നായി കൊങ്ങുനാട് ഇന്നും നാട്ടുകാരുടെ ഹൃദയത്തിൽ ജീവിക്കുന്നു'.
തീർച്ചയായും ഇങ്ങനെയും ഒരു ഫാമിലി ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. അതിനൊപ്പം ഒരു വിലപ്പെട്ട അറിവ് തന്നെയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. അദ്ദേഹം മിമിക്രി വേദിയിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. പിന്നീട് പ്രശസ്തനടിയായ പാർവതിയെ വിവാഹം കഴിച്ചു. അവരുടെ രണ്ട് മക്കളാണ് നടൻ കാളിദാസ് ജയറാമും മാളവികയും. കാളിദാസും മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
#Kalingarayar, #Jayaram, #KalidasJayaram, #FamilyHistory, #Wedding, #Kongunadu