അച്ഛന്‍ തകര്‍ത്തഭിനയിച്ച 'കാറ്റേ നീ വീശരുതിപ്പോള്‍' എന്ന ഹിറ്റ്് ഗാനത്തിന് പുതുജീവന്‍ നല്‍കി മകള്‍; വീഡിയോ വൈറല്‍

 


കൊച്ചി: (www.kvartha.com 10/10/2017) അച്ഛന്‍ തകര്‍ത്തഭിനയിച്ച 'കാറ്റേ നീ വീശരുതിപ്പോള്‍' എന്ന ഹിറ്റ്് ഗാനത്തിന് പുതുജീവന്‍ നല്‍കി മകള്‍ പാടിയഭിനയിച്ച വീഡിയോ വൈറല്‍. യുവനടി അഹാന കൃഷ്ണയാണ് അച്ഛന്‍ കൃഷ്ണകുമാര്‍ പണ്ട് അഭിനയിച്ച പാട്ട് ഉള്‍പ്പെടുത്തി ആല്‍ബം ഒരുക്കിയിരിക്കുന്നത്.

കാറ്റിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു ആല്‍ബത്തിലാണ് അഹാന അച്ഛന്‍ കൃഷ്ണകുമാര്‍ പണ്ട് അഭിനയിച്ച കാറ്റേ നീ വീശരുതിപ്പോള്‍ എന്ന ഗാനത്തിനും ജീവന്‍ നല്‍കിയിരിക്കുകയാണ്. ശശി പരവൂര്‍ സംവിധാനം ചെയ്ത കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന സിനിമയിലെ ഗാനമാണ് കാറ്റേ നീ വീശരുതിപ്പോള്‍ എന്നത്. എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഈ ഗാനം വന്‍ ഹിറ്റായിരുന്നു. കൃഷ്ണകുമാറും ചിപ്പിയുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

അച്ഛന്‍ തകര്‍ത്തഭിനയിച്ച 'കാറ്റേ നീ വീശരുതിപ്പോള്‍' എന്ന ഹിറ്റ്് ഗാനത്തിന് പുതുജീവന്‍ നല്‍കി മകള്‍; വീഡിയോ വൈറല്‍

കാറ്റിന്‍ മൊഴി, കാറ്റേ നിന്‍ വാസല്‍ വന്താല്‍ എന്നിവയാണ് അഹാന ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റു ഗാനങ്ങള്‍. 'വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍സ്' എന്നാണ് ആല്‍ബത്തിന്റെ പേര്. ശ്യാമപ്രകാശ് എം എസ് ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: News, Song, Kerala, Album song, Direction, Father, Movie song
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia