ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്

 


ന്യൂഡല്‍ഹി: (www.kvartha.com 29.09.2019) മക്കള്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഉത്തരവാദിത്ത ബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ സ്വകാര്യ ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കങ്കണയുടെ തുറന്ന് പറച്ചില്‍.

ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം. ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ഇഷ്ടമുള്ള ആളോടൊത്ത് സെക്‌സിലേര്‍പ്പെടുക. പക്ഷേ ആരെയും പീഡിപ്പിക്കരുത്. താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയിരുന്നു. കങ്കണ പറഞ്ഞു.

18ാം വയസില്‍ ചണ്ഡീഗഡില്‍ താമസിക്കവെ കൂട്ടുകാരിക്കൊപ്പം അവളുടെ കാമുകനെ കാണാന്‍ പോയി. ഒരു പഞ്ചാബി സുന്ദരനായിരുന്ന അവളുടെ കാമുകനുമായി പ്രണയത്തിലായെങ്കിലും അത് തുടങ്ങിയ സ്പീഡില്‍ അവസാനിച്ചു. ആദ്യം തനിക്ക് ചുംബിക്കാന്‍ പോലും അറിയില്ലായിരുന്നുവെന്നും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസെടുത്ത അധ്യാപകനോടാണ് ആദ്യമായി പ്രണയം തോന്നിയതെന്നും ഒട്ടുമിക്ക ആളുകളുടെയും ആദ്യ ക്രഷ് അധ്യാപകരാവാനാണ് സാധ്യതയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്

Keywords:  India, National, News, Entertainment, Actress, Bollywood, Love, 'When you want it, just have it", says Kangana Ranaut

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia