നിങ്ങളെ പുറത്താക്കുമ്പോള്‍ രാജ്യം ശരിക്കും 'വാക്സിനേറ്റ്' ആവും; കേന്ദ്രത്തിനെതിരെ നടന്‍ സിദ്ധാര്‍ഥ്

 



ന്യൂഡെല്‍ഹി: (www.kvartha.com 24.04.2021) നിങ്ങളെ പുറത്താക്കുമ്പോള്‍ രാജ്യം ശരിക്കും 'വാക്സിനേറ്റ്' ആവുമെന്ന് കേന്ദ്രത്തിനെതിരെ നടന്‍ സിദ്ധാര്‍ഥ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍കാരിന്റെ രാഷ്ട്രീയകളികള്‍ക്കെതിരെയാണ് നടന്റെ പ്രതികരണം. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിലെ താളപ്പിഴകളാണ് വിമര്‍ശനത്തിന് ആധാരം. ട്വിറ്ററിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്. 

ബി ജെ പി ബംഗാള്‍ ഘടകത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. ബി ജെ പി ബംഗാളില്‍ അധികാരത്തിലെത്തുമ്പോള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റ്. പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

നിങ്ങളെ പുറത്താക്കുമ്പോള്‍ രാജ്യം ശരിക്കും 'വാക്സിനേറ്റ്' ആവും; കേന്ദ്രത്തിനെതിരെ നടന്‍ സിദ്ധാര്‍ഥ്


'ഒരു ദിവസം നിങ്ങളെ അധികാരത്തില്‍നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും. അത് വരുന്നു. ഞങ്ങള്‍ ഇവിടെതന്നെയുണ്ടാകും. ഈ ട്വീറ്റിനെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കാന്‍' -സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.   

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കേണ്ട വാക്‌സിന്‍ ഉപയോഗിച്ച് ബി ജെ പിയും കേന്ദ്രസര്‍കാരും രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. രാജ്യത്ത് നിരവധി പേരാണ് ഓക്‌സിജന്‍ ക്ഷാമം മൂലവും ആശുപത്രികളിലെ അസൗകര്യവും മൂലം മരണപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2624 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 

എന്നാല്‍, കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വാക്‌സിന്‍ വിതരണത്തില്‍നിന്ന് കൈയൊഴിയാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. അതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ പൂണെ സെറം ഇന്‍സ്റ്റിറ്റിയൂട് കോവിഷീല്‍ഡ് വാക്‌സിന്റെ വില പുതുക്കി നിശ്ചയിക്കുകയും ചെയ്തിരുന്നു. 

സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന് 400 രൂപ നല്‍കണം. സ്വകാര്യ ആശുപത്രികള്‍ 600 രൂപയും. മേയ് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് തീരുമാനം.

Keywords:  News, National, Central Government, New Delhi, Actor, Cine Actor, Entertainment, Politics, Vaccine, COVID-19, Trending, Health, Twitter, When you are voted out of power one day, this country will truly be vaccinated: Actor Sidharth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia