ടോര്‍ച്ച് അടിക്കുമ്പോള്‍ കൃത്യം കൊറോണയുടെ കണ്ണില്‍ നോക്കി തന്നെ അടിക്കണം! മോദിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സംവിധായകന്‍
Apr 3, 2020, 17:01 IST
കൊച്ചി: (www.kvartha.com 03.04.2020) ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വൈദ്യുത വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ടോര്‍ച്ച് അടിക്കുമ്പോള്‍ കൃത്യം കൊറോണയുടെ കണ്ണില്‍ തന്നെ നോക്കി അടിക്കണമെന്നാണ് സംവിധായകന്‍ പറഞ്ഞത്.
കോവിഡ് എന്ന ഇരുട്ടിനെ അകറ്റാന്‍ വീടുകളില്‍ ദീപം തെളിയിക്കണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി. എപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ടോര്‍ച്ചോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിയിക്കണം എന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞത്.
വീടിന് പുറത്തിറങ്ങാതെ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇതിനെ ട്രോളി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. പുര കത്തുമ്പോള്‍ ടോര്‍ച്ച് അടിക്കുന്ന ഒരു പുതിയ പരിപാടി ഇറങ്ങിയിട്ടുണ്ട്.
അടിക്കുമ്പോള്‍ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം. മെഴുതിരി, ബള്‍ബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായി വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി. ലിജോ പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. കൊറോണ രോഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ ചികിത്സാ രീതികളെക്കുറിച്ചും സംവിധായകന്‍ പരാമര്‍ശിച്ചിരുന്നു.
ആയൂര്‍വേദത്തില്‍ ഇതിനൊരു പരിഹാരമില്ലേ? എല്ലാ വഴിക്കും ആളെ വിട്ട സ്ഥിതിക്ക് ആ വഴിക്ക് കൂടി ഒരാളെ വിടുന്നതില്‍ തെറ്റില്ല, മ്മടെ പതഞ്ജലി സ്വാമീടെ അടുത്ത് ചോദിച്ചോ. മൂപ്പരുടെ കയ്യില് എന്തെങ്കിലും ഒരു വിദ്യയില്ലാതിരിക്കില്ല എന്ന് വാമനന്‍ നമ്പൂതിരി മേമന. ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ലോക്ക് ഡൗണ്‍ നടത്തുന്നത്. ലോക്ക് ഡൗണില്‍ പൂര്‍ണമായും സഹകരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കുളള നന്ദിയും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Keywords: News, Kerala, Director, Entertainment, Narendra Modi, Social Network, Facebook, When hitting the torch, exactly hitting the corona's eye! Lijo Jose Pellissery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.