(www.kvartha.com 10.03.2016) ബോളിവുഡ് ഒരുകാലത്ത് ആഘോഷിച്ച പ്രണയവും വിവാഹവുമായിരുന്നു സെയ്ഫ് - കരീന താരജോഡികളുടേത്. വിവാഹിതനായ, പത്തു വയസിന് മൂത്ത സെയ്ഫ് അലി ഖാന് കരീനയെ വിവാഹം ചെയ്തതിനെ വിമര്‍ശിച്ചു പലരും രംഗത്തെത്തിയിരുന്നു. നീണ്ടനാളത്തെ പ്രണയമൊക്കെയായിരുന്നെങ്കിലും സെയ്ഫിനെ വിവാഹം ചെയ്യാന്‍ താന്‍ ഓരേയൊരു കണ്ടീഷന്‍ മുന്നോട്ടുവച്ചുവെന്നാണ് കരീന കപൂര്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ അഭിനയിക്കാന്‍ സമ്മതിക്കണമെന്നും, തനിക്ക് പിന്തുണയായി കൂടെ വേണമെന്നുമാണ് സെയ്ഫിനോട് ആവശ്യപ്പെട്ടത്.
ലോക വനിതാദിനത്തോടനുബന്ധിച്ച് പലരും സ്ത്രീകളെ ഭൂമി ദേവിയോടും, വിശുദ്ധ മേരിയോടുമൊക്കെ താരതമ്യപ്പെടുത്താറുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കുറേക്കുറേ ശക്തരാണ്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവരെക്കൊണ്ട് സാധിക്കുമെന്നും കരീന പറയുന്നു. ഇന്ന് ഞാനൊരു ഭാര്യയാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ എനിക്ക് അഭിനയിച്ചു തന്നെ പണം സമ്പാദിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എന്റെ ഭര്‍ത്താവ് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും കരീന. 35കാരിയായ കരീന 2012ലാണ് സെയ്ഫ് അലിഖാനെ വിവാഹം ചെയ്യുന്നത്.
കീ ആന്‍ഡ് കാ എന്ന ചിത്രത്തില്‍ അര്ജുന് കപൂറിന്റെ നായികയായാണ് കരീന ഇപ്പോള്‍ അഭിനയിക്കുന്നത്. വീട്ടുജോലികളൊക്കെ ചെയ്തു ജീവിക്കുന്ന ഒരു ഭര്‍ത്താവിന്റെ കഥയാണ് ചിത്രം പറയുന്നത്. കി ആന്‍ഡ് പ്രമോഷനുമായി ബന്ധപ്പെട്ടു മുംബൈയിലെത്തിയപ്പോഴാണ് കരീന തന്റെ വിവാഹ ഡിമാന്‍ഡ് വെളിപ്പെടുത്തിയത്.
SUMMARY: Actress Kareena Kapoor Khan says her sole condition for marrying actor Saif Ali Khan was that she would work all her life and he would support her. In her upcoming film, ‘Ki and Ka’ Kareena will be seen as a career-oriented woman, while Arjun Kapoor will play the role of a supportive house husband doing household chores, including cooking.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.