ലോക് ഡൗണ്‍ ബോറടി മാറ്റാം; ലുഡോ ഗെയിം കിറ്റ് വിതരണവുമായി ബംഗാള്‍ മന്ത്രി

 



കൊല്‍ക്കത്ത: (www.kvartha.com. 06.04.2020) ലോക് ഡൗണ്‍ കാലമായതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണും ടിവിയും നോക്കി നോക്കി മടുത്തവര്‍ക്ക് ലുഡോ ഗെയിം കിറ്റ് വിതരണവുമായി ബംഗാള്‍ മന്ത്രി. കുട്ടികളുടെ മൊബൈല്‍ ആസക്തി മാറ്റാന്‍ പരിഹാരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബംഗാളിലെ വനിതാശിശുക്ഷേമ വകുപ്പ് സഹമന്ത്രിയായ ഡോ. ശശി പഞ്ച. ഇതിനായി സ്വന്തം മണ്ഡലമായ ശ്യാംപുകുരിലെ കുട്ടികള്‍ക്ക് വിനോദത്തിനായി ലുഡോ ഗെയിം കിറ്റ് ആണ് മന്ത്രിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. പൊതുജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനോടൊപ്പമാണ് ലുഡോ കിറ്റും നല്‍കിയത്.

ലോക് ഡൗണ്‍ ബോറടി മാറ്റാം; ലുഡോ ഗെയിം കിറ്റ് വിതരണവുമായി ബംഗാള്‍ മന്ത്രി

ഏറെ നാളായി ആളുകള്‍ വീട്ടിനുള്ളില്‍ കഴിയുകയാണ്. ഒന്നും ചെയ്യാതെ ഇങ്ങനെ ഇരിക്കുന്നത് അല്‍പം ബുദ്ധിമുട്ടും സമ്മര്‍ദവും നല്‍കുന്ന കാര്യമാണ്. അതിനാല്‍ കുട്ടികളേയും മറ്റുള്ളവരേയും വിനോദത്തിലാക്കാനും മൊബൈല്‍ ഫോണ്‍ ആസക്തി കുറയ്ക്കാനുമാണ് ലുഡോ ഗെയിം കിറ്റ് വിതരണം ചെയ്തതെന്ന് ഡോ. ശശി പഞ്ച പ്രതികരിച്ചു. ആളുകളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഈ തീരുമാനത്തിന് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords:  News, National, Kolkata, West Bengal, Minister, Food, Entertainment, West Bengal Minister Dr Sashi Panja distributes Ludo game kit during Lock Down
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia