Vidya Balan's Funny Video | പശ്ചാത്തലത്തില്‍നിന്ന് 'നിങ്ങളുടെ വയര്‍ ഫ്‌ളാറ്റ് ആണോ' എന്ന് ചോദ്യം; അതെ എന്നാല്‍ അതില്‍ ഒരക്ഷരം മാത്രം മിസ് ആണെന്ന രസകരമായ മറുപടിയുമായി വിദ്യാ ബാലന്‍

 




മുംബൈ: (www.kvartha.com) 'സെല്‍ഫ് ലവ്' ഉയര്‍ത്തിപിടിക്കുന്ന വീഡിയോയുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍. രസകരമായ വീഡിയോയിലൂടെ ബോഡിഷെയിമിംഗിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് താരം. ഓരോരുത്തരും സ്വയം എങ്ങനെയിരിക്കുന്നു എന്നത് തിരിച്ചറിയാനും അതിനെ ആദരിക്കാനും സ്വയം സ്‌നേഹിക്കാനുമുള്ള 'സെല്‍ഫ് ലവി'ലേക്കാണ് വിദ്യ തമാശരൂപത്തില്‍ വിരല്‍ചൂണ്ടുന്നത്. 

ഈ വീഡിയോയും പരോക്ഷമായി 'സെല്‍ഫ് ലവ്' തന്നെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. കേക് കഴിക്കാനിരിക്കവേ, 'നിങ്ങളുടെ വയര്‍ ഫ്‌ലാറ്റ് ആണോ' എന്ന് പശ്ചാത്തലത്തില്‍ നിന്ന് ഉയരുന്ന ചോദ്യം. അതെ എന്നാല്‍ അതില്‍ 'എല്‍' സൈലന്റാണെന്ന് മാത്രമെന്നായിരുന്നു വിദ്യയുടെ രസകരമായ മറുപടി. 

വണ്ണം കൂടുതലുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ പൊതുവേ മറ്റുള്ളവര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്താറുണ്ട്. അത് എത്രമാത്രം അരോചകമാണെന്നും ഓരോരുത്തരും അവര്‍ എങ്ങനെയാണോ ഉള്ളത് അതില്‍ സന്തോഷമായി മുന്നോട്ട് പോകട്ടെയെന്നുമാണ് വിദ്യ വീഡിയോ കൊണ്ട് ലക്ഷ്യമിടുന്ന സന്ദേശം. എന്തായാലും രസകരമായ വീഡിയോയ്ക്ക് നിറയെ കമന്റുകളും ലഭിച്ചിട്ടുണ്ട്. 

'ഡെര്‍ടി പിക്ചര്‍' എന്ന ഒരൊറ്റ ചിത്രത്തോടെയാണ് ബോളിവുഡില്‍ നിന്നും ഇത്രയധികം ആരാധകരെ പകുതി മലയാളിയായ വിദ്യ സമ്പാദിച്ചെടുത്തത്. തെരഞ്ഞെടുത്ത് മാത്രം സിനിമകള്‍ ചെയ്യുന്നതാണ് വിദ്യയുടെ രീതി. അടുത്ത കാലങ്ങളിലായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് വിദ്യ സിനിമകളില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ'ഷെര്‍ണി', 'ജല്‍സ' എന്നീ ചിത്രങ്ങളും ഈ രീതിയില്‍ ശ്രദ്ധേയമായിരുന്നു. 

Vidya Balan's Funny Video | പശ്ചാത്തലത്തില്‍നിന്ന് 'നിങ്ങളുടെ വയര്‍ ഫ്‌ളാറ്റ് ആണോ' എന്ന് ചോദ്യം; അതെ എന്നാല്‍ അതില്‍ ഒരക്ഷരം മാത്രം മിസ് ആണെന്ന രസകരമായ മറുപടിയുമായി വിദ്യാ ബാലന്‍


നേരത്തെയും ബോഡിഷെയിമിംഗിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ സെലിബ്രിറ്റിയാണ് വിദ്യ. സാധാരണഗതിയില്‍ താരങ്ങളെല്ലാം ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വിദ്യ വണ്ണം വയ്ക്കുന്നതിനെതിരെ ഒരുപാട് പരിഹാസങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇത് തന്റെ ശരീരത്തിന്റെ പ്രത്യേകതയാണെന്നും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ വ്യക്തികളെ പരിഹസിക്കുന്നത് തരംതാഴ്ന്ന രീതിയാണെന്നും പറഞ്ഞുകൊണ്ട് ശക്തമായ ഭാഷയില്‍ വിദ്യ മറുപടി പറഞ്ഞു. പിന്നീട് പലപ്പോഴും ഇതേ വിഷയത്തില്‍ വിദ്യ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കി.

Keywords:  News,National,India,Mumbai,Entertainment,Vidya Balan,Bollywood, We Are Totally Stealing Vidya Balan's Explanation Of 'Flat' Stomachs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia