Demand | സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് ഹൈകോടതിയില്‍


● കോടതിയെ സമീപിച്ചത് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന്.
● 2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചത്.
● ഹര്‍ജിയിലെ വാദം ബുധനാഴ്ച ആരംഭിക്കും.
കൊച്ചി: (KVARTHA) സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ച് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ലുസിസി). സര്‍ക്കാര്‍ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. 2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചത്. എന്നാല്‍ 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടര്‍ന്നാണ് സംഘടന കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ വാദം ബുധനാഴ്ച ആരംഭിക്കും.
അടുത്തിടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. പിന്നാലെ പീഡന ആരോപണങ്ങളുമായി ജൂനിയര്‍ നടിമാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.
പല മുതിര്‍ന്ന നടന്‍മാര്‍ക്ക് നേരെയും ആരോപണം ഉയര്‍ന്നിരുന്നു. ഇവരില്‍ പലരും നിയമ നടപടികള്‍ നേരിടുകയാണ്.
#WCC, #FilmIndustry, #HemaCommittee, #KeralaNews, #GenderEquality, #WomenSafety