തീയില്ലാതെ വെറുംനിലത്തും ഓംലറ്റുണ്ടാക്കാം: യുവതിയുടെ വീഡിയോ വൈറല്‍

 


തെലങ്കാന: (www.kvartha.com 16.04.2016) രാജ്യത്ത് വേനല്‍ചൂട് അസഹനീയമായിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടില്‍ ചെടികളും തോടുകളും കിണറുകളുമെല്ലാം വറ്റി വരളുകയാണ്. നിരത്തിലൂടെ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും നടക്കാന്‍ കൂടി പറ്റാത്ത അവസ്ഥയാണ്. വെള്ളിയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും 40- 45 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട് അനുഭവപ്പെട്ടത്.

അതിനിടെയിലാണ് തീയോ പാത്രമോ ഒന്നുമില്ലാതെ വെറും നിലത്ത് ഓംലറ്റുണ്ടാക്കുന്ന വീട്ടമ്മയുടെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചു തുടങ്ങിയത്. വറചട്ടിയുടെ ചൂടാണ് ജനങ്ങള്‍ അനുഭവിക്കുന്നത് എന്നതിന്റെ തെളിവായി ഈ വീഡിയോ ഇപ്പോള്‍ മാറിയിരിക്കുകയാണ്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കല്ല് പാകിയ തറയില്‍ ഒരു യുവതി മുട്ട കലക്കി ഒഴിക്കുന്നതും അല്‍പ്പ സമയത്തിന് ശേഷം ഓംലറ്റ് മറിച്ചിടുന്നതുമാണ് വീഡിയോയിലുള്ളത്. തെലങ്കാനയിലെ കരിംനഗറില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഓംലറ്റുണ്ടാക്കുന്ന വീഡിയോ കാണാം.

Also Read:
ഉദുമ പള്ളത്ത് വില്‍പനയ്ക്കുകൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും 10 കുപ്പി ബിയറും പോലീസ് പിടികൂടി


തീയില്ലാതെ വെറുംനിലത്തും ഓംലറ്റുണ്ടാക്കാം: യുവതിയുടെ വീഡിയോ വൈറല്‍

Keywords:  Watch: Woman cooks eggs on floor in Telangana as heatwave intensifies, Twitter, House Wife, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia