യജമാനനന്റെ കൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്തത് മൂന്ന് വളർത്തുനായ്ക്കൾ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

 


ഡൽഹി: (www.kvartha.com 09.07.2017) മൂന്നു വളർത്തു വളര്‍ത്തുനായ്ക്കളെയും കൊണ്ട് ഹൈ സ്പീഡിൽ സ്കൂട്ടര്‍ ഓടിച്ച്‌ പോകുന്ന യജമാനന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്‌കൂട്ടറിൽ നായകളെയും കൂട്ടി സ്ഥിരമായി പോകുന്നത്കൊണ്ടായിരിക്കും ഓടിക്കുന്ന യജമാനനോ അതിലിരുന്നു യാത്ര ചെയുന്ന നായകൾക്കോ യാതൊരു ഭാവവ്യത്യാസവും കാണുന്നില്ല.

നായ്ക്കളെയും കൂട്ടി സ്‌കൂട്ടറിൽ പോകുന്ന രംഗം കാണാൻ ഏതായാലൂം നല്ല രസമുണ്ട്. ഒരാള്‍ ഉടമയുടെ മടിയില്‍ ആണെങ്കില്‍ മറ്റു രണ്ടു പേര്‍ പിന്‍സീറ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. 'മീൻ വൈൽ ഇന്‍ ഇന്ത്യ' എന്ന ഹാഷ് ടാഗോടെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.

യജമാനനന്റെ കൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്തത് മൂന്ന് വളർത്തുനായ്ക്കൾ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം


യാത്രയ്ക്കിടെ കണ്ട ഈ അസുലഭ കാഴ്ച കഹാൻ ബാക്സി എന്ന യുവാവാണ് വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വികാസ് നഗറിനും ഐടിഒയ്ക്കും മധ്യേയായിരുന്നു ഈ അപൂര്‍വ്വ യാത്ര. ചൊവ്വാഴ്ച വൈകിട്ട് ആറേകാലോടെയാണ് ഈ അപൂര്‍വ്വ യാത്രികര്‍ തന്റെ മുന്നിലൂടെ കടന്നുപോയതെന്ന് കഹാൻ ബാക്സി പറയുന്നു. ജൂലായ് നാലിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 1,95,000 ആളുകൾ കാണുകയും 1695 ഷെയറും ചെയ്തിട്ടുണ്ട്.

 

Summary: A video is making people smile on Facebook that shows a man taking his three pets on a joyride on a scooter. Facebook user, Kahaan Baxi spotted the unique sight and filmed it. Sharing the adorable video on his wall, he wrote, ‘Meanwhile in India'.

Keywords: National, India, Dog, Passengers, Vehicles, New Delhi, Video, Facebook, News, Entertainment, Watch: These three dogs enjoying a scooter ride with their owner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia