അക്ഷയുടെ രഹസ്യ പ്രേമം!

 


(www.kvartha.com 04.01.2016) ബോളിവുഡ് താരങ്ങള്‍ക്കെല്ലാം സ്‌പോര്‍ട്‌സിനോട് പ്രേമം തോന്നുന്ന കാലമാണിപ്പോള്‍. ഐപിഎല്ലില്‍ തുടങ്ങിയപ്പോള്‍ ബാഡ്മിന്റണിലെത്തി നില്‍ക്കുന്നു ഈ സ്‌പോര്‍ട്‌സ് പ്രേമം. ഐപിഎല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ താരങ്ങള്‍ തമ്മില്‍ മത്സരമായിരുന്നു. ഷാരൂഖ് ഖാന്‍, ജൂഹി ചൗള, ശില്‍പ്പ ഷെട്ടി, പ്രീതി സിന്റ തുടങ്ങിയ താരങ്ങള്‍ ഐപിഎല്‍ ടീം സ്വന്തമാക്കി. ഐഎസ്എല്ലിലും ബോളിവുഡ് താരങ്ങള്‍ സജീവമാണ്. അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം എന്നിവര്‍ക്ക് ഐഎസ്എല്ലിലും ടീമുകളുണ്ട്. എന്നാല്‍ ആക്ഷന്‍ കില്ലാഡി അക്ഷയ്കുമാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തനാണ്.

കക്ഷിക്ക് താത്പര്യം ബാഡ്മിന്റനിലാണ്. പ്രീമിയര്‍ ബാഡ്മിന്റന്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് അക്ഷയ്കുമാര്‍. രാജ്യത്ത് ബാഡ്മിന്റണ്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ക്രിക്കറ്റാണ് നമ്മുടെ രാജ്യത്തിന്റെ ആത്മാവ്. മിക്കവരും ക്രിക്കറ്റിന്റെ ആരാധകരാണ്. മതമെന്ന രീതിയിലാണ് ക്രിക്കറ്റിനെ ഏവരും കാണുന്നത്. പക്ഷെ, ബാഡ്മിന്റണും ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുള്ള കായിക ഇനമാണ്. ഈ കായിക ഇനത്തില്‍ നിരവധി പ്രതിഭകള്‍ നമുക്കുണ്ട്.

രജനികാന്തിന്റെ വില്ലനായി അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് അക്ഷയ് ഇപ്പോള്‍. എന്തിരന്റെ രണ്ടാം ഭാഗത്തില്‍ വില്ലനായി തിളങ്ങാമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. എയര്‍ലിഫ്റ്റാണ് ഇനി പുറത്തിറങ്ങാനുള്ള അക്ഷയ് ചിത്രം. ജനുവരി 22ന് ചിത്രം തിയെറ്ററിലെത്തും.

അക്ഷയുടെ രഹസ്യ പ്രേമം!

       
SUMMARY: Superstar Akshay Kumar says even though cricket is considered as a religion in India, he wants more people to be aware of badminton and play the sport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia