SWISS-TOWER 24/07/2023

ദേ ദീപിക വിന്‍ ഡീസലിനൊപ്പം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 06.02.2016) ഹോളിവുഡില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നു ദീപിക പദുക്കോണ്‍. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വിന്‍ ഡീസലിനൊപ്പമുള്ള ചിത്രങ്ങളാണ് ദീപിക പുറത്ത് വിട്ടിരിക്കുന്നത്. വിന്‍ ഡീസല്‍ നായകനായി എത്തുന്ന ട്രിപ്പിള്‍ എക്‌സ് സീരിസിലെ പുതിയ ചിത്രത്തിലൂടെയാണ് ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റം.

 ദി റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡി.ജെ. കരുസോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതോടെ മാസങ്ങള്‍ നീണ്ട അഭ്യൂഹത്തിനും അവസാനമാവുകയാണ്.

ദീപിക പദുക്കോണ്‍ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുവെന്നും ഇല്ലെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിന്‍ ഡീസലിനൊപ്പം നില്‍ക്കുന്ന ചിത്രം ദീപിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ദീപികയോ അടുത്ത വൃത്തങ്ങളോ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. പുതിയ ചിത്രങ്ങള്‍ ദീപിക സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വിട്ടതോടെ ആരാധകര്‍ ആവേശത്തിലാണ്.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമെല്ലാം ദീപികയുടെ ചിത്രങ്ങള്‍ റോക്കറ്റ് വേഗത്തിലാണ് പ്രചരിക്കുന്നത്. ട്രിപ്പിള്‍ എക്‌സ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ട താരമാണ് വിന്‍ ഡീസല്‍. ബാജിറാവു മസ്താനിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ദീപിക ചിത്രം.

കാമുകന്‍ രണ്‍വീര്‍ സിങ്ങായിരുന്നു ഈ ചിത്രത്തില്‍ ദീപികയുടെ നായകന്‍. മറാത്തി പോരാളിയായിരുന്ന ബാജിറാവുവിന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമാണ് നേടിയത്. ബാജിറാവുവിന്റെ രണ്ടാം ഭാര്യ മസ്താനിയുടെ വേഷത്തില്‍ ദീപിക പദുക്കോണ്‍ മികച്ച പ്രകടനം പുറത്തിറക്കുകയും ചെയ്തു.

ദേ ദീപിക വിന്‍ ഡീസലിനൊപ്പം!

     

SUMMARY: Hollywood action star Vin Diesel shared the first picture of him and Deepika Padukone shooting for their much awaited film xXx: The Return of Xander Cage.

Diesel, 48, took to Instagram to share Deepika's look in the movie.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia