Box Office | വിക്രമിന്റെ 'തങ്കലാൻ' 100 കോടി ക്ലബ്ബിലോ?; ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്
പാര്‍വതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ചെന്നൈ: (KVARTHA) വിക്രം നായകനായ 'തങ്കലാൻ' എന്ന ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപ കളക്ഷൻ നേടിയാതായി റിപ്പോർട്ട്.
കോളാർ സ്വർണഖനി പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പാ. രഞ്ജിത്താണ്.
വിക്രമിന്റെ അഭിനയവും ചിത്രത്തിന്റെ ആഖ്യാനവും പ്രേക്ഷകരെ ആകർഷിച്ചു. ഇന്ത്യയിൽ മാത്രം 51.4 കോടി രൂപ നേടിയ തങ്കലാൻ കേരളത്തിൽ മൂന്ന് കോടി രൂപയും കർണാടകത്തിൽ 3.60 കോടി രൂപയും നേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പാര്‍വതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആദ്യം 3.10 മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന ചിത്രം കൊമേർഷ്യൽ പ്രേക്ഷകരെ കണക്കിലെടുത്ത് ചുരുക്കിയതായി സംവിധായകൻ പാ. രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.