

Image credit: Instagram /actorvijay
ബീസ്റ്റ് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്റെ സഹതാരങ്ങളെ ഈ കാറിൽ കൊണ്ടുപോയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചെന്നൈ: (KVARTHA) തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ വിജയ് തന്റെ പ്രിയപ്പെട്ട റോൾസ് റോയ്സ് ഗോസ്റ്റ് കാർ വില്പനയ്ക്ക് വച്ചിരിക്കുകയാണ്.
2012-ൽ വാങ്ങിയ ഈ ആഡംബര കാറിന്റെ നികുതി സംബന്ധിച്ച കേസ് വിവാദമായിരുന്നു. കോടതി വിജയ്ക്ക് പിഴ ചുമത്തിയിരുന്നെങ്കിലും, അദ്ദേഹം ഈ കാർ പതിവായി ഉപയോഗിച്ചിരുന്നു.
ഇപ്പോൾ, ഈ കാർ ഒരു പ്രമുഖ ആഡംബര കാർ ഡീലർഷിപ്പായ എംപയർ ഓട്ടോസിന്റെ കീഴിൽ വിൽപ്പനയ്ക്ക് വന്നിരിക്കുകയാണ്. കമ്പനി ഈ കാറിന് 2.6 കോടി രൂപ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും, വിലയിൽ ചർച്ചകൾക്ക് തയ്യാറെന്ന് കാര്‍ ഏജന്‍സി പറയുന്നു.
ബീസ്റ്റ് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്റെ സഹതാരങ്ങളെ ഈ കാറിൽ കൊണ്ടുപോയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിജയ്ക്ക് ഇതിനു പുറമേ നിരവധി ആഡംബര കാറുകൾ ഉണ്ടെങ്കിലും, റോൾസ് റോയ്സ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാറായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.