Announcement | വിജയ്‌യുടെ അവസാന ചിത്രമോ? പ്രഖ്യാപനം വൈകിട്ട് 5ന്
● വിജയ്‌യുടെ 69-ാം ചിത്രത്തിന് എച്ച് വിനോദ് സംവിധാനം ചെയ്യും.
● കെവിഎൻ പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കും
● ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും.
ചെന്നൈ: (KVARTHA) തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് അദ്ദേഹം അഭിനയ ജീവിതത്തിൽ നിന്ന് മാറിനിക്കുമെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
വിജയ്‌യുടെ 69-ാം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് അഞ്ച് മണിക്ക് ഉണ്ടാകുമെന്ന വാർത്ത എത്തിയിരിക്കുന്നത്. കന്നഡ സിനിമ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുക്കുക. തമിഴ് സിനിമയിലെ ഇവരുടെ ആദ്യ ചിത്രമായിരിക്കും ഇത്.
സംവിധാനം ചെയ്യുന്നത് തീരൻ അധികാരം ഒന്റ്ര്, വലിമൈ, തുനിവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കും. നായികയായി സിമ്രാൻ എത്തുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ ആദ്യ വാരം ആരംഭിക്കുമെന്നും സൂചനയുണ്ട്. ഇതിനിടയിൽ, വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഗോട്ട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്.
ഈ വാർത്ത ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ പ്രിയപ്പെട്ട സിനിമാ വാർത്തകൾ മറ്റുള്ളവർ അറിയട്ടെ. വിലപ്പെട്ട അഭിപ്രായങ്ങളും ഞങ്ങൾക്ക് പ്രധാനമാണ്. കമൻ്റായി രേഖപ്പെടുത്തുക!