Film Review | വിജയരാഘവൻ്റെ 'ഔസേപ്പിന്റെ ഒസ്യത്ത്' വളരെ വ്യത്യസ്തമായ സിനിമ; റിവ്യൂ


● വിജയരാഘവൻ്റെ ഗംഭീര പ്രകടനം.
● ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ.
● ഇടുക്കിയുടെ മനോഹരമായ ദൃശ്യങ്ങൾ.
● ആകർഷകമായ ത്രില്ലർ മുഹൂർത്തങ്ങൾ.
സോളി കെ ജോസഫ്
(KVARTHA) നവാഗതനായ ശരത്ചന്ദ്രൻ ആർ ജെയുടെ സംവിധാനത്തിൽ നടൻ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിന്‍റെ ഒസ്യത്ത്' എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഒരു കുടുംബമാകുമ്പോൾ അവിടെ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ സ്നേഹവും പരസ്പരമുള്ള കരുതലും വിശ്വാസവുമൊക്കെ കൂടി ചേരുമ്പോൾ അവിടമൊരു സ്വർഗമായി മാറും. സിനിമ ത്രില്ലർ ആണെങ്കിലും ഈയൊരു മെസേജാണ് ഔസേപ്പിന്റെ ഒസ്യത്ത് എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
ഔസേപ്പിന്റെ വ്യത്യസ്ത സ്വഭാവക്കാരായ മൂന്നാൺമക്കളുടെ കഥയാണിത്. വിജയരാഘവൻ ആണ് ഔസേപ്പ് എന്ന ടൈറ്റിൽ റോളിൽ വരുന്നത്. വാർദ്ധക്യം കടന്ന ഔസേപ്പ് ഇന്നേവരെ എഴുതിവെച്ച വിൽപ്പത്രം മക്കൾക്ക് കൊടുത്തിട്ടില്ല. കൊടുക്കാതിരിക്കാൻ ഔസേപ്പിന് ഒരുപാട് കാരണങ്ങളുമുണ്ട്. അവയൊക്കെയാണ് ഈ സിനിമ മുഴുവനായും ചർച്ച ചെയ്യുന്നത്. പണ്ട് ഒറ്റക്ക് മല വെട്ടി പിടിച്ചു ഉണ്ടാക്കിയ തന്റെ സ്വത്ത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്. തികച്ചും അപ്രതീക്ഷിതമായി വന്നെത്തുന്ന ഒരു ഇൻസിഡൻ്റ്. അതിനെ ചുറ്റി പറ്റിയുള്ള ത്രില്ല് എലമെന്റുകളും എല്ലാം നന്നായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.
ടെക്നിക്കൽ സൈഡ് ആൾസോ നൈസ് ആയിരുന്നു. ഉള്ള സോങ്, ബിജിഎം കൊള്ളാം. സിനിമ മൊത്തത്തിൽ ഒരു കിടു ഡ്രാമ ആണ്. ഇടുക്കിയുടെ പശ്ചാത്തലത്തിലുള്ള ഒരു ചെറിയ ഫാമിലി സിനിമ അതാണ്, ഔസേപ്പിന്റെ ഒസ്യത്ത്. വിജയരാഘവന്റെ ഔസേപ്പ് എന്ന ഗംഭീര പെർഫോമൻസിനു വേണ്ടി മാത്രം കണ്ടാലും നഷ്ടം ഇല്ല ഈ സിനിമ. അത്രയും കിടിലൻ കഥാപാത്രവും പ്രകടനവും ആണ് ഔസേപ്പ് ആയി വിജയരാഘവൻ കാഴ്ചവെച്ചത്. ഒരു കിടിലൻ കാരക്ടർ ഡ്രാമ കാണണം എന്നുള്ളവർക്ക് എന്തായാലും നന്നായി ഇഷ്ടം ആകുന്ന രീതിയിൽ ആണ് ഈ സിനിമ എടുത്തേക്കുന്നത്.
അഭിനയിച്ച എല്ലാവരും തകർത്തു. ദിലീഷ് പോത്തൻ, ഷാജോൺ, ഷെറിൻ ശിഹാബ് എല്ലാം നന്നായി തന്നെ അവരുടെ റോൾസ് ചെയ്തിട്ടുണ്ട്. കണ്ടിറങ്ങുമ്പിൽ മനസിലൊരു കൊളുത്ത് വീണത് പോലൊരു വല്ലാത്ത വിങ്ങൽ ഉണ്ടാകും. അത് തന്നെയാണ് ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയുടെ വിജയവും. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഔസേപ്പിന്‍റെ മക്കളായെത്തുന്നത്. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.
മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. രചന ഫസൽ ഹസൻ, ഛായാഗ്രഹണം അരവിന്ദ് കണ്ണാ ബിരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ് സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, എഡിറ്റർ ബി അജിത് കുമാർ, സംഗീതം സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം അക്ഷയ് മേനോൻ എന്നിവരാണ്. മൊത്തത്തിൽ ഒരു നല്ല സിനിമ, പടം കണ്ട് കഴിയുമ്പോൾ നമ്മൾ എങ്ങനെ സിനിമയെ എടുക്കുന്നു എന്നത് പോലെ ഇരിക്കും ഇതിന്റെ ഇമ്പാക്ട്. സിനിമ തിയേറ്ററിൽ കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
'Auseppinte Osyath' is a unique family drama film featuring a strong performance by Vijayraghavan. The film combines a thrilling narrative with powerful character-driven storytelling.
#AuseppinteOsyath #Vijayaraghavan #MovieReview #Thriller #FamilyDrama #MalayalamCinema