വിജയ് സേതുപതിയെ ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളി; സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപന കാരണമെന്ന് പൊലീസ്, കൂടെയുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് മര്‍ദനമേറ്റു

 



ബെംഗ്‌ളൂറു: (www.kvartha.com 04.11.2021) തമിഴ് സൂപെര്‍താരം വിജയ് സേതുപതിയെ ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. ബെംഗ്‌ളൂറില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം. പ്രതിയെ സി ഐ എസ് എഫ് പിടികൂടി പൊലീസിന് കൈമാറി. 

കേസിന് താല്‍പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗ്‌ളൂറു പൊലീസ് വ്യക്തമാക്കി. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു. 

വിജയ് സേതുപതിയെ ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളി; സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപന കാരണമെന്ന് പൊലീസ്, കൂടെയുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് മര്‍ദനമേറ്റു

കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്താവളത്തിന് പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാള്‍ ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിജയ് സേതുപതിക്ക് പരിക്കേറ്റില്ല. അംഗരക്ഷകര്‍ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മര്‍ദനം ഏല്‍ക്കാതിരുന്നത്. എന്നാല്‍ വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ ജോണ്‍സന്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകില്‍ ചവിട്ടുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിനിടെയുണ്ടായ തിക്കുതിരക്കുകള്‍ക്കിടയില്‍ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Keywords:  News, National, India, Bangalore, Police, Attack, Actor, Cine Actor, Airport, Entertainment, Video, Social Media, Vijay Sethupathi & team attacked by man at Bengaluru airport, video goes viral; WATCH
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia