ഓണ്‍ലൈനില്‍ വ്യാജപതിപ്പ് കാണുന്നത് ഇനി മുതലൊരു കുറ്റമല്ല

 


മുംബൈ: (www.kvartha.com 05.09.2016)സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ കാണാന്‍ ഓണ്‍ലൈനിനെ ആശ്രയിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇങ്ങനെ വ്യാജപതിപ്പുകള്‍ കാണുന്നത് ഇനി മുതലൊരു കുറ്റമല്ല. ബോംബെ ഹൈക്കോടതിയുടേതാണ് പുതിയ തീരുമാനം. അതേസമയം സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നത് കുറ്റകരമാണ് എന്നാണ് ജസ്റ്റിസ് ഗൗതം പട്ടേല്‍ പറയുന്നത്.

ഡിഷൂം എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യാജനെതിരെ നല്‍കിയ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. സിനിമയുടെ പകര്‍പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന വാചകം പിന്‍വലിച്ച് പകരമായി കൂടുതല്‍ വ്യക്തമായി ഇത്തരം വ്യാജപതിപ്പുകള്‍ ഉള്‍പ്പെടുന്ന യു.ആര്‍.എല്‍ തന്നെ ബ്ലോക്ക് ചെയ്യും എന്ന വാചകം ചേര്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സന്ദേശത്തിലെ നിയമം അനുസരിച്ച് വ്യാജന്‍ ഇറക്കുന്നത് കുറ്റകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുവര്‍ഷം വരെ തടവും മൂന്നു ലക്ഷം രൂപ വരെ പിഴയും ചുമത്തുന്നതും അടക്കമുള്ള വിവരങ്ങളും ചേര്‍ക്കണം. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പരാതികള്‍ പരിശോധിക്കാന്നായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം.

ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഒരു ഇമെയില്‍ വിലാസവും നല്‍കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. പരാതികളില്‍ രണ്ട് പ്രവൃത്തി ദിനത്തിലുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഓണ്‍ലൈനില്‍ വ്യാജപതിപ്പ് കാണുന്നത് ഇനി മുതലൊരു കുറ്റമല്ല

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia