'ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കില്‍ ഒട്ടും മോശമല്ലല്ലോ അല്ലേ'? പത്താം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുമായി വിദ്യാബാലന്‍

മുംബൈ: (www.kvartha.com 19.08.2020) 'മനുഷ്യ കമ്പ്യൂട്ടര്‍' എന്ന പേരില്‍ ലോകപ്രശസ്തയായിരുന്ന ഗണിതശാസ്ത്രപ്രതിഭ ശകുന്തളാദേവിയുടെ ജീവിതം വെള്ളിത്തിരയില്‍ അഭിനയിച്ചു ഫലിപ്പിച്ച ബോളിവുഡ് നടിയാണ് വിദ്യാ ബാലന്‍. ഇപ്പോള്‍ താരം പത്താം ക്ലാസിലെ സ്വന്തം മാര്‍ക്ക്‌ലിസ്റ്റുമായാണ് എത്തിയിരിക്കുന്നത്. 'ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കില്‍ ഒട്ടും മോശമല്ലല്ലോ അല്ലേ' എന്നാണ് വിദ്യ ചോദിക്കുന്നത്. 

'ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കില്‍ ഒട്ടും മോശമല്ലല്ലോ അല്ലേ'? പത്താം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുമായി വിദ്യാബാലന്‍

'ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കില്‍ ഒട്ടും മോശമല്ലല്ലോ അല്ലേ'? പത്താം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുമായി വിദ്യാബാലന്‍

1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റാണ് വിദ്യ ആരാധകര്‍ക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 82 ശതമാനം മാര്‍ക്കു വാങ്ങിയ വിദ്യ കണക്ക് പരീക്ഷയില്‍ 150ല്‍ 126 മാര്‍ക്ക് നേടിയിരുന്നു. താനൊരു ജീനിയസ് ഒന്നുമല്ലായിരുന്നു. പക്ഷേ ഒട്ടും മോശമൊന്നും അല്ലായിരുന്നു എന്നാണ് വിദ്യ പറയുന്നത്.

ആമസോണ്‍ പ്രൈമിലുള്ള ശകുന്തളാദേവി എന്ന സിനിമ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Keywords: News, National, India, Mumbai, Entertainment, Actress, Cinema, Bollywood, Mathematics, SSLC, Vidya Balan Shares Not Being A Genius At Maths Unlike Her Onscreen Avatar Of Shakuntala Devi; Flaunts Her 10th Class Marksheet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia