Death Threats | താരദമ്പതികളായ കത്രീനയ്ക്കും വിക്കി കൗശലിനും വധഭീഷണി; ഐടി ആക്ട് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
Jul 25, 2022, 17:35 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സമൂഹമാധ്യമം വഴിയാണ് അജ്ഞാതന്റെ വധഭീഷണി. ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി നിറഞ്ഞ മെസേജുകള്‍ അയച്ചെന്നും തന്റെ ഭാര്യയ്ക്കും സമാനമായ അനുഭവമുണ്ടായെന്നും വിക്കി പരാതിയില്‍ പറയുന്നു.
വിക്കി കൗശല്‍ നല്‍കിയ പരാതിയില്‍ ഐടി ആക്ട് പ്രകാരം (സെക്ഷന്‍ 506 (2),354 (ഡി), ഐപിസി 67) മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.