മുഖ്യമന്ത്രി വി ഡി സതീശൻ്റെ കൂടപ്പിറപ്പായിരുന്നു സലിംകുമാർ; അവസാനയാത്രയിൽ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് കാലം മുതലുള്ള ആത്മബന്ധം.
● രാഷ്ട്രീയ നേട്ടങ്ങളിൽ ഒരേപോലെ സന്തോഷിച്ചിരുന്ന കൂടപ്പിറപ്പായിരുന്നു സലിംകുമാർ.
● കോൺഗ്രസ് അനുഭാവിയായ സലിംകുമാർ തന്റെ രാഷ്ട്രീയ നിലപാടുകളിൽ എന്നും ഉറച്ചുനിന്നു.
● അവസാനമായി വി ഡി സതീശന് നൽകിയ പൗരസ്വീകരണത്തിൽ സലിംകുമാർ പങ്കെടുത്തിരുന്നു.
● സലിംകുമാറിനെപ്പറ്റി വൈകാരികമായ കുറിപ്പാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.
കൊച്ചി: (KVARTHA) നടൻ സലിംകുമാറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വെറുമൊരു നടൻ എന്നതിലുപരി മുഖ്യമന്ത്രി വി ഡി സതീശന് സഹോദരതുല്യനായിരുന്നു സലിംകുമാർ. മൂന്ന് പതിറ്റാണ്ടായി ഇവർക്കിടയിലുണ്ടായിരുന്നത് അനിതരസാധാരണമായ ഹൃദയബന്ധമായിരുന്നു. പറവൂർ ടൗൺ ഹാളിൽ എത്തി അന്തിമോപചാരമർപ്പിക്കുമ്പോൾ, തൻ്റെ കൂടെപ്പിറപ്പിനെ നഷ്ടമായതിൻ്റെ വേദന മുഖ്യമന്ത്രിയുടെ മുഖത്ത് പ്രകടമായിരുന്നു.
മൂന്ന് പതിറ്റാണ്ടിൻ്റെ ആത്മബന്ധം
1996-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വി ഡി സതീശൻ ആദ്യമായി പറവൂരിലേക്ക് എത്തിയപ്പോഴാണ് സലിംകുമാറുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. 2001-ൽ വി ഡി സതീശൻ ആദ്യമായി നിയമസഭയിലേക്ക് വിജയിച്ചു കയറിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ഒരാൾ സലിംകുമാർ ആയിരുന്നു.
പൊതുജീവിതത്തിലെ ഉയർച്ച താഴ്ചകൾ ഒന്നും ഇവരുടെ ഹൃദയബന്ധത്തെ ബാധിച്ചില്ല. വി ഡി സതീശൻ്റെ രാഷ്ട്രീയ വളർച്ചയും സലിംകുമാറിൻ്റെ സിനിമാ ജീവിതത്തിലെ നേട്ടങ്ങളും ഒരേ കാലഘട്ടത്തിലായിരുന്നു.
അവസാന പ്രസംഗം
മുഖ്യമന്ത്രി വി ഡി സതീശൻ സ്ഥാനമേറ്റ ശേഷം പറവൂരിൽ നടന്ന പൗരസ്വീകരണത്തിൽ അനാരോഗ്യം വകവെക്കാതെ സലിംകുമാർ പങ്കെടുത്തിരുന്നു. അതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി. 'പറവൂരിൽ നിന്ന് ഞങ്ങൾ ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിന് സമ്മാനിച്ചു' എന്ന് ഹൃദയം തൊട്ടാണ് അന്ന് സലിംകുമാർ പ്രസംഗിച്ചത്. കാത്തിരുന്നതുകൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും, സ്വന്തം ഭാവി പോലും നോക്കാതെ റിസ്ക് എടുത്ത വി ഡി സതീശനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
'എൻ്റെ സതീശേട്ടാ'
സലിംകുമാറിൻ്റെ മരണത്തിൽ വികാരഭരിതമായ കുറിപ്പാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. 'വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിൻ്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ.
എൻ്റെ തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടപ്പിറപ്പ്', ഇതായിരുന്നു സലിംകുമാറിനെപ്പറ്റി വി ഡി സതീശൻ്റെ വാക്കുകൾ. പറവൂരിൽ നിന്ന് 'എൻ്റെ സതീശേട്ടാ' എന്ന നീട്ടിയുള്ള ആ ചിരിവിളി ഇനിയില്ലെന്ന ബോധ്യവും മുഖ്യമന്ത്രി പങ്കുവെച്ചു.
ഈ വാർത്ത സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Chief Minister VD Satheesan paid emotional tributes to his long-time friend and close confidant, actor Salim Kumar, at the funeral in Paravur, recalling their three-decade-old brotherly bond.
#SalimKumar #VDSatheesan #KeralaCM #Obituary #MalayalamCinema #EmotionalTribute #Paravur
