മിസ് ക്വീന്‍ ഓഫ് ഇന്‍ഡ്യ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി വൈഷ്ണവി ശര്‍മ; റണര്‍ അപ് കിരീടം മെഹര്‍മീതിനും അബിനയയ്ക്കും

 


ADVERTISEMENT


കൊച്ചി: (www.kvartha.com 21.03.2022) കൊച്ചിയില്‍വച്ച് നടന്ന മിസ് ക്വീന്‍ ഓഫ് ഇന്‍ഡ്യ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി രാജസ്ഥാന്റെ വൈഷ്ണവി ശര്‍മ. മുന്‍ മിസ് ക്വീന്‍ ഓഫ് ഇന്‍ഡ്യ ലക്ഷ്മി മേനോന്‍ വിജയിയെ സുവര്‍ണ കിരീടമണിയിച്ചു.

ഫസ്റ്റ് റണര്‍ അപ് കിരീടം മഹാരാഷ്ട്രയുടെ മെഹര്‍മീത് കൗറും മിസ് ക്യൂന്‍ ഓഫ് ഇന്‍ഡ്യ സെകന്‍ഡ് റണര്‍ അപ് കിരീടം തമിഴ്നാടിന്റെ അബിനയ സുബ്രഹ്മണ്യവും നേടി.  
Aster_MIMS

മിസ് ക്വീന്‍ ഓഫ് ഇന്‍ഡ്യ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി വൈഷ്ണവി ശര്‍മ; റണര്‍ അപ് കിരീടം മെഹര്‍മീതിനും അബിനയയ്ക്കും


കേരളത്തില്‍നിന്ന് ചന്ദ്രലേഖ നാഥ് (മിസ് ടാലന്റ്), ശ്വേത ജയറാം (മിസ് ക്വീന്‍ സൗത്), അഖ്‌സ വര്‍ഗീസ് (മിസ് ക്വീന്‍ വെസ്റ്റ്) തുടങ്ങിയവര്‍ വിജയികളുടെ പട്ടികയിലുണ്ട്.

മണപ്പുറം ഫിനാന്‍സിന്റെയും ഡിക്യുവിന്റെയും സഹകരണത്തോടെ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചത്. 

Keywords:  News, Kerala, State, Models, Kochi, Entertainment, Lifestyle & Fashion, Vaishnavi Sharma Crowned As Manappuram DQUE Miss Queen Of India 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia