തിരുവരങ്ങിലെ വിളക്കണഞ്ഞു, വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
Oct 11, 2021, 16:25 IST
തിരുവനന്തപുരം: (www.kvartha.com 11.10.2021) മലയാളത്തിന്റെ അഭിനയകുലപതി നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അരങ്ങിലെ വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം. സ്നേഹം. നന്ദി. അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍:
തിരുവരങ്ങിലെ വിളക്കണഞ്ഞു. വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. എന്തൊരു നടനായിരുന്നു അദ്ദേഹം. അഞ്ഞൂറോളം സിനിമകള്‍. ഒന്നിനൊന്ന് മികച്ച റോളുകള്‍. അഭിനയത്തിലെന്ന പോലെ വാദ്യകലയിലും സംഗീതത്തിലും നെടുമുടി വേണുവിന്റെ പ്രതിഭാ സ്പര്‍ശം നാം കണ്ടതാണ്.
കഥകളി മുതല്‍ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും നെടുമുടിക്ക് വഴങ്ങി. വള്ളപ്പാട്ടിന്റെയും വേലകളിയുടെയും കുട്ടനാടന്‍ സംസ്‌ക്കാരമാണ് ആ ഹൃദയത്തിന്റെ താളമായിരുന്നത്. അങ്ങ് ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം. സ്നേഹം. നന്ദി. പെര്‍ഫക്ട് ആക്ടര്‍, ഗംഭീര താള കലാകാരന്‍, നല്ല പാട്ടുകാരന്‍, എഴുത്തുകാരന്‍. വിട.
Keywords: News, Kerala, State, Entertainment, Actor, Death, Facebook, Facebook Post, Opposition leader, V D Satheeshan, Death, Condolence, V D Satheesan condoles demise of Nedumudi Venu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.