Family | വയലൻസില്ല, ഫൈറ്റുമില്ല; ഉണ്ണി മുകുന്ദന്റെ 'ഗെറ്റ് സെറ്റ് ബേബി' മികച്ചൊരു കുടുംബ സിനിമ; റിവ്യൂ


● കുടുംബ പ്രേക്ഷകർക്ക് ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ചിത്രം.
● ഉണ്ണി മുകുന്ദൻ മെയിൽ ഗൈനക്കോളജിസ്റ്റിൻ്റെ വേഷത്തിൽ എത്തുന്നു.
● നിഖില വിമൽ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
● വിനയ് ഗോവിന്ദ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഹന്ന എൽദോ
(KVARTHA) വിനയ് ഗോവിന്ദിൻ്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഗെറ്റ് സെറ്റ് ബേബി' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച്, കുടുംബങ്ങൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന 'നോ വയലൻസ് നോ ഫൈറ്റ്' ചിത്രം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. മാർക്കോ എന്ന് വലിയ വിജയ ഹിറ്റ് സിനിമക്ക് ശേഷം ഉണ്ണി മുകുന്ദന്റെ റിലിസ് ആയ സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. ടോട്ടലി ഒരു ഫൺ മൂഡ് നൽകാൻ സിനിമക്ക് സാധിക്കുന്നുണ്ട്.
ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ക്യാരക്ടർ തന്നെ വെറൈറ്റി ആണ്. കോമഡി റോഡുകളിലും ഉണ്ണിമുകുന്ദന് തകർക്കാൻ കഴിയുമെന്ന് ഈ സിനിമ പറഞ്ഞു വെക്കുന്നുണ്ട്. കിളിപോയി, കോഹിന്നൂർ, എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ഒരുക്കിയിട്ടുള്ള പഴുതുകളടച്ച തിരക്കഥയെ ഉചിതമായ രീതിയിൽ സംവിധായകൻ വിനയ് ഗോവിന്ദ് സ്ക്രീനിൽ എത്തിച്ചിരിക്കുകയാണ്.
ഒരു മെയിൽ ഗൈനക്കോളജിസ്റ്റിൻ്റെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഏറെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണി മുകുന്ദൻ്റെ നായികയായെത്തുന്നത് നിഖില വിമൽ ആണ്. ഇവർ രണ്ടു പേരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഗെറ്റ് സെറ്റ് ബേബി. അഭിനയിച്ചവരുടെ മികച്ച പ്രകടനവും, കോമഡി കൗണ്ടറുകളും ഒക്കെ കൊണ്ട് ഒരു എക്സ്ട്രാ ഓർഡിനറി സിനിമയായി മാറുന്നു ഈ പടം.
ഡോ. അർജുൻ ബാലകൃഷ്ണനായി ഉണ്ണിയും, ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖിലയും മികവുറ്റ പ്രകടനം നടത്തിയിട്ടുണ്ട്. ഇവരുടെ രണ്ടുപേരുടെയും കെമിസ്ട്രിയാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്. അതോടൊപ്പം തന്നെ നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതികളുടെ വേഷവും ചെമ്പൻ വിനോദും ഫറ ഷിബ്‍ലയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണ്.
ജോണി ആന്‍റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ, കെപിഎസി ലീല എന്നിവരാണ് ഈ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആർഡിഎക്സിന് ശേഷം അലക്സ് ജെ പുളിക്കലിന്‍റെ കളർഫുള്‍ ദൃശ്യങ്ങള്‍ സിനിമയ്ക്ക് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികവ് പുലർത്തുന്നുണ്ട്.
സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ തന്നെ കോമഡി മോഡിൽ പോകുന്ന സിനിമ പ്രേക്ഷകന് മികച്ച രീതിയിൽ കണക്ട് ആകുന്നുണ്ട്. ഉണ്ണിമുകുന്ദന്റെ ടിപ്പിക്കൽ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഫുൾ ലെങ്ത് കോമഡി കഥാപാത്രം ആദ്യമായിട്ട് ആയിരിക്കും ലഭിക്കുന്നത്.
ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് പാക്കേജിന് ഒപ്പം ചില ഇമോഷണൽ വശങ്ങളും സിനിമ നൽകുന്നുണ്ട്. ഫാമിലി ഓഡിയൻസിന് വേണ്ട മിക്ക എലമെന്റുകളും ഈ സിനിമയിലുണ്ട്. ഫാമിലി പ്രേക്ഷകന് എന്തായാലും ആസ്വദിക്കാനുള്ള വക സിനിമ തരുന്നുണ്ട്. എന്തായാലും ഈ അടുത്ത കാലത്ത് ഇറങ്ങിയ നല്ലൊരു ഫീൽ ഗുഡ് വൈബ് നൽകുന്ന സിനിമ എന്ന നിലയിലും, കോമഡി സിനിമ എന്ന നിലയിലും ഈ പടം മികച്ചു നിൽക്കുന്നുണ്ട്. തലമുറ വ്യത്യാസമില്ലാതെ ഏവരേയും ആകർഷിച്ചിരിക്കുകയാണ് ഈ ചിത്രം . ഈ സിനിമ തീയേറ്ററിൽ തന്നെ പോയി കാണുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Unni Mukundan's 'Get Set Baby' is a family-friendly comedy that explores light-hearted themes of fertility, IVF, and surrogacy, with a strong comic and emotional core.
#GetSetBaby #UnniMukundan #FamilyComedy #MalayalamFilm #ComedyFilm #FeelGoodMovie