'ജാനാ മേരെ ജാനാ..', ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനമായി മ്യൂസികല്‍ വിഡിയോ റിലീസ് ചെയ്ത് ഒമര്‍ ലുലു
May 13, 2021, 12:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 13.05.2021) വിനീത് ശ്രീനിവാസന്റെ ശബ്ദ മധുരിമയില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനമായി മ്യൂസികല്‍ വിഡിയോ റിലീസ് ചെയ്ത് സംവിധായകന് ഒമര്‍ ലുലു. 'ജാനാ മേരെ ജാനാ' എന്നാണ് വിഡിയോ ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്.

'മാണിക്യമലരി'ന് ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ഗാനം കൂടിയാണിത്. ഗ്ലോബേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീത നിര്‍വഹിച്ചിരിക്കുന്നത്.
പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് 'മഹിയില്‍ മഹാ'യുടെ റിവിസിറ്റഡ് ഗാനമാണ് മനോഹരമായ ദൃശ്യാവിഷ്ക്കാരത്തോടെ പ്രണയ ആല്‍ബത്തില്‍ ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്. ദുബൈ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ അജ്മല്‍ ഖാന്-ജുമാന ഖാന് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
അമോള്‍ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് വരികളെഴുതി. ഛായാഗ്രഹണം മുസ്തഫ അബൂബകര്‍, എഡിറ്റിംഗ് അച്ചു വിജയന്, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി വി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍സ് അശ്വിന് ഹരി, ഡിജിറ്റല്‍ മാര്‍കെറ്റിംഗ് ഹെയിന്‍സ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.