ഉദ്യമ സമാഗമം എക്‌സ്‌പോര്‍ട്ട് എക്‌സ്‌പോ 14 മുതല്‍ കണ്ണൂരില്‍

 


കോഴിക്കോട്: (www.kvartha.com 30.01.2019) കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തര മന്ത്രാലയവും കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന 'ഉദ്യമ സമാഗമം എക്‌സ്‌പോര്‍ട്ട് എക്‌സ്‌പോ 2019' ഫെബ്രുവരി 14,15,16 തിയതികളില്‍ കണ്ണൂര്‍ പോലീസ് മൈതാനത്ത് നടക്കും.

കയറ്റുമതി രംഗത്തും ഉത്പാദന രംഗത്തും വര്‍ധനവുണ്ടാക്കാനും മേക്ക് ഇന്‍ ഇന്ത്യാ, ഡിജിറ്റല്‍ ഇന്ത്യാ ആശയങ്ങളെ പിന്തുണയ്ക്കാനുമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് എം.എസ്.എം.ഇ ഡയറക്ടര്‍ പി വി വേലായുധന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉദ്യമ സമാഗമം എക്‌സ്‌പോര്‍ട്ട് എക്‌സ്‌പോ 14 മുതല്‍ കണ്ണൂരില്‍

കൈത്തറി, കയര്‍ പരമ്പരാഗത വ്യവസായത്തിന് സാധ്യതയുള്ള വടക്കന്‍ മലബാറിനെ കയറ്റുമതി കേന്ദ്രമാക്കാന്‍ എക്‌സ്‌പോയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫര്‍ണിച്ചര്‍, കൈത്തറി, തുണിത്തരങ്ങള്‍, പ്ലൈവുഡ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ 150ഓളം സ്റ്റാളുകള്‍ മേളയിലുണ്ടാകും.

പ്രഗത്ഭരും സാങ്കേതിക വിദഗ്ധരും നയിക്കുന്ന സെമിനാറുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകള്‍, സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ മേളയിലുണ്ടാകും.

വാര്‍ത്താസമ്മേളനത്തില്‍ നജീബ് പി.എ, സാജിദ് വി.പി, ഫൈസല്‍ ചിരാന്‍, കെ ബാബുരാജ്, കെ സി ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Udyam Samaagam Export Expo 2019 in Kannur from Feb 14, Kozhikode, News, Entertainment, Business, Technology, Kannur, Press meet, Study, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia