ചിരിപ്പിച്ച് ഡെയ്‌നിന്റെ പ്രൊപോസല്‍; ജാനകി നല്‍കിയ രസകരമായ മറുപടി ഇങ്ങനെ! വിഡിയോ കാണാം
May 14, 2021, 20:17 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 14.05.2021) വൈറല്‍ ഡാന്‍സ് വിഡിയോയിലൂടെ ശ്രദ്ധേയരായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യര്‍ഥികളായ നവീന്‍ കെ റസാക്കും ജാനകി ഓംകുമാറും ഇവരുടെ സീനിയറായ അശ്വിനുമാണ് ഉടന്‍ പണം 3.0 യുടെ 291ാം എപ്പിഡോസില്‍ അതിഥികളായത്. നവീനും അശ്വിനും ഫ് ളോറില്‍ എത്തിയപ്പോള്‍ തിരുവനന്തപരുത്തെ വീട്ടിലിരുന്ന് വിഡിയോ കോളിലൂടെയാണ് ജാനകി ഉടന്‍ പണത്തിന്റെ ഭാഗമായത്.


ജാനകിയോട് തന്റെ അച്ഛന്റെയും അമ്മയുടെയും അധ്യാപികയുടെയും ആഗ്രഹം ഡെയ്ന്‍ വെളിപ്പെടുത്തി. ഡെയ്‌നെ ഒരു ഡോക്ടര്‍ ആക്കണം എന്നായിരുന്നു ഇത്. എന്നാല്‍ ഡാന്‍സ്, പാട്ട്, അഭിനയം, സാഹിത്യം, മിമിക്രി എന്നിങ്ങനെ ഒരുപാട് കഴിവുകള്‍ ദൈവം നല്‍കിയെങ്കിലും മാതാപിതാക്കളുടെ ആഗ്രഹം സാധിക്കാനായില്ല.
ഒരു എംബിബിഎസുകാരിയെ കല്യാണം കഴിച്ച് നിങ്ങളുടെ ആഗ്രഹം ഞാന്‍ സഫലമാക്കാം എന്നായിരുന്നു 'എന്റെ മകന്റെ എംബിബിഎസ് പോയേ' എന്നു പറഞ്ഞ് കരഞ്ഞ മാതാപിതാക്കളെ ഡെയ്ന്‍ ആശ്വസിപ്പിച്ചത്. പക്ഷേ ഇപ്പോള്‍ അവര്‍ ഡാന്‍സ് കളിക്കുന്ന ഡോക്ടറെ വേണം എന്നാണ് പറയുന്നത്. അതുകൊണ്ട് നിര്‍ബന്ധം ഒന്നുമില്ല കഴിവുണ്ടെങ്കില്‍ മാത്രം ജാനുവിന് സമ്മതം മൂളാം എന്നായിരുന്നു ഡെയ്ന്‍ പറഞ്ഞത്.
നല്ല കുട്ടികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അന്വേഷിക്കാം എന്ന മറുപടിയാണ് ഡെയ്‌നിന്റെ രസകരമായ ഈ പ്രൊപോസലിന് ജാനകി നല്‍കിയത്.
വിഡിയോ കാണാം;
Keywords: Udan Panam 3.0 with Rasputin Team video, Kochi, News, Video, Entertainment, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.