മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരത്തെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു

 



മുംബൈ: (www.kvartha.com 25.10.2020) മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരത്തെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത നടി പ്രീതിക ചൗഹാനെ കോടതിയില്‍ ഹാജരാക്കി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡ് കേന്ദ്രീകരിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടിയുടെ അറസ്റ്റ്. സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. 

മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരത്തെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു


നടിയെ കൂടാതെ മറ്റ് നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല. നേരത്തെ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്തിരുന്നു.

Keywords: News, National, India, Mumbai, Cinema, Actress, Entertainment, Gossip, Arrested, Court, Drug Case, TV Actor Preetika Chauhan Arrested by NCB in Drugs Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia