SWISS-TOWER 24/07/2023

പോലീസുകാര്‍ മോശമായി പെരുമാറിയെന്നു ടിവി താരം, കേസ് എടുത്തു പോലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ:(www.kvartha.com 05.01.2015) എട്ടു പോലീസുകാരുടെ സംഘം തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ടിവി താരം. മുംബൈയിലെ കണ്ഡീവലി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസുകാര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മോശമായി പെരുമാറിയെന്നാണ് നടി പ്രത്യുഷ ബാനര്‍ജിയുടെ പരാതി.

ബാലികാ വധു, കുങ്കും ഭാഗ്യ, സസുറല്‍ സിമര്‍ കാ  എന്നീ സീരിയലുകളിലൂടെയാണ് പ്രത്യുക്ഷ താരമായത്. ലാല്‍ജിപഡയിലെ തന്റെ ഫഌറ്റിലാണ് പ്രത്യുഷ താമിസിക്കുന്നത്. എന്നാല്‍ സംഭവം അങ്ങനെയല്ലെന്നും നാലു പോലീസുകാര്‍ നടിക്കൊപ്പം താമസിച്ചിരുന്ന രാഹുല്‍ സിങ് എന്ന യുവാവിനെ തിരക്കിയാണ് ഇവിടെ എത്തിയതെന്നും, രാഹുലിനെതിരേ വാറണ്ടുണ്ടെ
ന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞായറാഴ്ച പോലീസ് സംഘം ഫഌറ്റില്‍ എത്തിയപ്പോള്‍ രാഹുല്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ചയും സംഘം ഇവിടെയെത്തിയപ്പോള്‍ രാഹുല്‍ ഗോവയിലാണെന്നു പ്രത്യുഷയുടെ അമ്മ പറഞ്ഞതായും ഉദ്യോഗസ്ഥന്‍.
           
പോലീസുകാര്‍ മോശമായി പെരുമാറിയെന്നു ടിവി താരം, കേസ് എടുത്തു പോലീസ്


SUMMARY: TV actor Pratyusha Banerjee on Monday filed an FIR in Kandivali Police Station alleging that eight policemen tried to “barge in” her house & misbehaved with her.

Pratyusha, who is known for her roles in Balika Vadhua, Kumkum Bhagya and Sasural Simar Ka, claimed in her complaint that the men barged into her flat in Laljipada and left the place only after she threatened to approach police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia