Box Office | ടൊവിനോ ചിത്രം 'എആർഎം' ആദ്യദിവസത്തെ ടിക്കറ്റ് വിൽപ്പന എത്ര? കണക്കുകൾ പുറത്ത് 

 
 Arm Movie Poster

Image Credit: Instagram/ Tovino ️Thomas

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ടൊവിനോ തോമസിന്റെ 50-ാം ചിത്രമാണ് എആർഎം.
● ആറ് ഭാഷകളിലായി ചിത്രം പ്രദർശനത്തിന് ഏതുന്നുണ്ട്.

കൊച്ചി: (KVARTHA) ഓണക്കാലത്ത് പ്രേക്ഷകരുടെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ടൊവിനോ തോമസിന്റെ 'എആർഎം'. ട്രിപ്പിൾ റോളിൽ എത്തുന്ന ടൊവിനോയുടെ 50-ാം ചിത്രം എന്ന നിലയിലും ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

ആദ്യ ദിവസം തന്നെ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയതോടെ ടിക്കറ്റ് വിൽപ്പനയിലും വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. ഒരു ദിവസം കൊണ്ട് ബുക്ക് മൈ ഷോയിൽ മാത്രം 94,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുപോയത് മലയാള സിനിമയ്ക്ക് വലിയ ആത്മവിശ്വാസം പകരുന്നു. ബുക്ക് മൈ ഷോ, പേ ടി എം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ വാങ്ങാം. 

Aster mims 04/11/2022

നേരത്തെ ചിത്രത്തിന് സെൻസർ ബോർഡ് യുഎ സർട്ടിഫിക്കേഷൻ നൽകിയിരുന്നു. പ്രായപരിധിയില്ലാതെ എല്ലാവർക്കും കാണാവുന്ന ചിത്രങ്ങൾക്കാണ് യുഎ സർട്ടിഫിക്കേറ്റ് നൽകാറുള്ളത്. എന്നാൽ 12 വയസിന് താഴെയുള്ള കുട്ടികൾ ചിത്രം കാണുമ്പോൾ മാതാപിതാക്കളുടെ മേൽനോട്ടം ഉണ്ടായിരിക്കണമെന്ന നിബന്ധനയും യുഎ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിതിൻ ലാൽ സംവിധാനം ചെയ്‌ത ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ആക്ഷൻ അഡ്വെഞ്ചർ ചിത്രമാണ്. ടൊവിനോ തോമസ് ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കിയത്. ദിബു നൈനാൻ തോമസ് സംഗീത നിർവഹിക്കുന്ന ചിത്രത്തിൽ ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലായി ചിത്രം പ്രദർശനത്തിന് ഏതുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia