പൂരാടം നാളില്‍ ഓണത്താളം തീര്‍ത്ത് ടൂറിസം വകുപ്പിന്റെ തിരുവാതിര കളി മത്സരം

 


കൊച്ചി: (www.kvartha.com 02.09.2017) ഓണാഘോഷത്തിന്റെ ഭാഗമായി തൈക്കാട് ഭാരത് ഭവനില്‍, വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാനം ചെയ്തു.

അഞ്ചോളം ടീമുകള്‍ മത്സരിച്ച പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തിയത് കലാമണ്ഡലം ബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പറും പ്രശസ്ത നര്‍ത്തകിയുമായ കലാമണ്ഡലം സത്യഭാമയും ഓള്‍കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നാട്യോദയ സുല്‍ഫിയുമാണ്.

പൂരാടം നാളില്‍ ഓണത്താളം തീര്‍ത്ത് ടൂറിസം വകുപ്പിന്റെ തിരുവാതിര കളി മത്സരം

കൗമാര പ്രായക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ മത്സരിച്ച തിരുവാതിരക്കളി മത്സരം കാണികളില്‍ ഓണപ്രതീതി ഉളവാക്കി. ദേവസ്വം ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ പത്‌നി പത്മജാ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യം സദസിനും മിഴിവേകി.

പൂരാടം നാളില്‍ ഓണത്താളം തീര്‍ത്ത് ടൂറിസം വകുപ്പിന്റെ തിരുവാതിര കളി മത്സരം

വായ്ത്താരി നാടന്‍പാട്ട് സംഘത്തിലെ അഞ്ജന, അനു എന്നിവരങ്ങുന്ന സംഘം ഒന്നാംസമ്മാനം കരസ്ഥമാക്കി. രംഗശ്രീ ഡാന്‍ഡ് അക്കാദമി രണ്ടാം സ്ഥാനം നേടുകയും സെന്റ് ക്രിസ്റ്റോസ്സ്റ്റം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമാപന ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് സമ്മാനം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tourism department promote Thiruvathira, Kochi, News, Inauguration, Music Director, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia