17 കാരന്‍ ഫ്ലാറ്റിന്റെ 5-ാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍; പ്രശസ്ത സംവിധായകന്‍ ഗിരീഷ് മാലികിന്റെ മകനാണ്
Mar 19, 2022, 12:18 IST
മുംബൈ: (www.kvartha.com 19.03.2022) 17 കാരനെ ഫ്ലാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത സംവിധായകന്‍ ഗിരീഷ് മാലികിന്റെ മകന്‍ മന്നന്‍ ആണ് മരിച്ചത്. മുംബൈയിലെ അന്ധേരിയിലെ അവരുടെ വസതിയുടെ അഞ്ചാം നിലയില്‍ നിന്നാണ് മന്നനെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോളി ആഘോഷത്തിന് ശേഷം മുംബൈയിലെ ഓബ്റോയി സ്പ്രിങ്സിലെ സ്വവസതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, മനന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതാണോ അബദ്ധത്തില്‍ താഴെ വീണതാണോ എന്ന് ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
2020ല്‍ സഞ്ജയ് ദത്ത് നായകനായ ടോര്‍ബാസ് സംവിധകനാണ് ഗിരീഷ് മാലിക്. ഗിരീഷ് മാലികിന്റെ മകന്റെ മരണത്തില്‍ കുടുംബവും സിനിമാലോകത്തെ സുഹൃത്തുക്കളും ദുഃഖത്തിലാണ്. മരണവിവരം അറിഞ്ഞതോടെ താന്‍ ഒരു നിമിഷം തളര്‍ന്നുപോയെന്ന് ടോര്‍ബാസിന്റെ നിര്‍മാതാവ് രാഹുല്‍ മിത്ര പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.