SWISS-TOWER 24/07/2023

'മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ല'; തെരഞ്ഞെടുപ്പ് റാലിക്കിടെ പൊട്ടിത്തെറിച്ച് തൃണമൂല്‍ എംപിയും സിനിമ താരവുമായ നുസ്രത് ജഹാന്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രചാരണത്തിനുപയോഗിച്ച് ബിജെപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്‍ക്കത്ത: (www.kvartha.com 29.03.2021) തെരഞ്ഞെടുപ്പ് റാലിക്കിടെ പൊട്ടിത്തെറിച്ച് തൃണമൂല്‍ എംപിയും സിനിമ താരവുമായ നുസ്രത് ജഹാന്‍. എം പി രോഷാകുലയാകുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രചാരണത്തിനുപയോഗിച്ച് ബി ജെ പി. 

ബംഗാളില്‍ ഒരു മണിക്കൂറില്‍ അധികമായി റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനായിരുന്നു എം പിയുടെ രോഷം അണപൊട്ടിയത്. 'പ്രധാനറോഡ് തൊട്ടടുത്താണ്. ഇവിടെനിന്ന് അര കിലോമീറ്റര്‍ അകലെ'യെന്ന് എം പിയോട് പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഇതു കേട്ടതോടെ രോഷാകുലയായി 'ഞാന്‍ ഒരു മണിക്കൂറിലധികമായി പ്രചാരണത്തില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ലെ'ന്ന് പറഞ്ഞ് പ്രചാരണ വാഹനത്തില്‍നിന്ന് ഇറങ്ങിപോകുന്നതാണ് വിഡിയോ. 
Aster mims 04/11/2022


25 സെകന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ബംഗാള്‍ ബി ജെ പിയുടെ ട്വിറ്റര്‍ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ട്. നന്ദിഗ്രാമില്‍ മമത തോല്‍ക്കും എന്ന ഹാഷ്ടാഗോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ വിഡിയോ എന്നത്തേതാണെന്ന് വ്യക്തമല്ല.   

'മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ല'; തെരഞ്ഞെടുപ്പ് റാലിക്കിടെ പൊട്ടിത്തെറിച്ച് തൃണമൂല്‍ എംപിയും സിനിമ താരവുമായ നുസ്രത് ജഹാന്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രചാരണത്തിനുപയോഗിച്ച് ബിജെപി


തൃണമൂല്‍ വിട്ട് ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് നന്ദിഗ്രാം. പോരാട്ടം കനത്തതായതിനാല്‍ ഇരു കൂട്ടരും താരനേതാക്കളെ കളത്തിലിറക്കിയാണ് പ്രചാരണം.

Keywords:  News, National, India, Kolkata, Election, Entertainment, Assembly-Election-2021, BJP, MP, Chief Minister, Politics, Trending, Video, TMC MP Nusrat Jahan Loses Temper At Election Rally, Says 'Can't Do This Even For CM' 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia