Review | ഹണ്ട്: വീണ്ടും ത്രില്ലടിപ്പിച്ച് ഷാജി കൈലാസ്; ഭാവനയുടെ തിരിച്ചുവരവ്

 
Hunt A Thrilling Comeback for Bhavana
Watermark

Photo Credit: Instagram/ Bhavana

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷാജി കൈലാസ്-ഭാവന കൂട്ടുകെട്ട് വീണ്ടും തിളങ്ങുന്നു.
ഹണ്ട് ഒരു പ്രത്യേക തരം ഹൊറർ ത്രില്ലറാണ്.
ഷാജി കൈലാസിന്റെ സ്ഥിരം മാസ്സ് പടങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാണ് ഹണ്ട്.

കെ ആർ ജോസഫ്

(KVARTHA) നടി ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹണ്ട് തിയറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിന്താമണി കൊലക്കേസിന് ശേഷം വീണ്ടും ഷാജി കൈലാസ്- ഭാവന ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. തിരക്കഥ നിഖില്‍ ആന്റണിയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഭാവന മികച്ച ഒരു കഥാപാത്രമാകുന്ന ഈ  ചിത്രം നിര്‍മിച്ചിരിക്കുന്നത്  കെ രാധാകൃഷ്‍ണൻ ആണ്.

Aster mims 04/11/2022

Review

പുഴയിൽ നിന്ന് രണ്ട് മത്സ്യ തൊഴിലാളികൾക്ക് കിട്ടുന്ന വീപ്പയും അതിനുള്ളിൽ ഫിൽ ചെയ്തു വച്ചേക്കുന്ന പഴക്കം ചെന്ന ഒരു പെൺകുട്ടിയുടെ അസ്ഥിയും കാണിച്ച്  ആണ് ഹണ്ട് തുടങ്ങുന്നത്. പ്രത്യേക ടൈപ് ഹൊറർ ത്രില്ലർ ആണ് സിനിമ എന്ന് വേണമെങ്കിൽ പറയാം. പ്രേത സിനിമ ആണോ എന്ന് ചോദിച്ചാൽ ആണെന്നും പറയാൻ പറ്റില്ല, അല്ലെന്നും പറയാൻ പറ്റില്ല. അത്തരത്തിൽ ഒരു സിനിമ. പക്ഷെ ഹൊറർ സീൻസ് എല്ലാം വേറിട്ടത് ആയത് കൊണ്ട് തന്നെ അവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്നുണ്ട് ഈ  സിനിമ. 

ഭാവനയുടെ നല്ല ഒരു തിരിച്ചു വരവ് എന്ന് തന്നെ പറയാം. ലീഡ് റോൾ ആയ കീർത്തി ആയി നല്ല പ്രകടനം ആയിരുന്നു. ഒരു കൺഫ്യുസ്ഡ് ആയ കഥാപാത്രം ഒരിടത്തും മോശം ആക്കാതെ പുള്ളിക്കാരി ചെയ്തിട്ടുണ്ട്. ആത്മാവിലോ പാരാ സൈക്കോളജിയിലോ വിശ്വാസം ഇല്ലാത്ത ഡോക്ടർ കീർത്തിക്ക് ഒരു പെൺകുട്ടിയുടെ പഴക്കം ഉള്ള സ്കെൽട്ടൻ ഇൻക്വസ്റ്റ്  ചെയ്യേണ്ടി വരുന്നു. തുടർന്ന് സത്യമാണോ, മിഥ്യയാണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത തന്റെ വിശ്വാസത്തെ തന്നെ തകിടം മറിക്കുന്ന കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

ഭാവനക്ക് അർഹിച്ച ഒരു കം ബാക്ക് തന്നെ എന്ന് പറയാം. വളരെ ഷാർപ് ആയ എന്നാൽ തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത കൺഫ്യൂസ്ഡ് ആയ കീർത്തി എന്ന കഥാപാത്രം ആയി പക്വമായ പ്രകടനം ആയിരുന്നു ഭാവന. ഭാവനയ്‍ക്കു പുറമേ ചിത്രത്തില്‍ അതിഥി രവി, രാഹുൽ മാധവ്, അജ്‍മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയാം.

എന്നിരുന്നാലും അതിഥി രവി, അനു മോഹൻ, ചന്തുനാഥ്, രഞ്ജി പണിക്കർ അടക്കമുള്ളവർ ഏറെ  നന്നായിരുന്നുയെന്ന് എടുത്തുപറയേണ്ടി വരും.  പ്രൊഡക്ഷൻ കൺടോളർ സഞ്ജു ജെ. സംഗീത സംവിധാനം കൈലാസ്  മേനോൻ, ഷെറിൻ സ്റ്റാൻലിയും പ്രതാപൻ കല്ലിയൂരുമാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. കലാസംവിധാനം ബോബനാണ് നിര്‍വഹിക്കുന്നത്. ഗാനങ്ങൾ സന്തോഷ് വർമയാണ് എഴുതിയിരിക്കുന്നത്. 

മേക്കപ്പ് പി വി ശങ്കറായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ ലിജി പ്രേമൻ. ഓഫീസ് നിർവഹണം ദില്ലി ഗോപൻ. പിആര്‍ഒ വാഴൂർ ജോസ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഫോട്ടോ ഹരി തിരുമല എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജാക്സണ്‍ ജോണ്‍സണാണ്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ സ്ഥിരം മാസ്സ് പടങ്ങളിൽ നിന്ന് മാറി അത്യാവശ്യം റിയലിസ്റ്റിക് മേക്കിങ് ഉള്ള ഒരു നീറ്റ് ത്രില്ലർ ആണ് ഹണ്ട്. മൊത്തത്തിൽ ഷാജി കൈലാസിന്റെ ഹാട്രിക് ഹിറ്റ് ആയിരിക്കും ഹണ്ട്. തിയറ്ററിൽ തന്നെ കാണേണ്ട ഒന്ന്. ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. തീർച്ചയായും അല്പം പോലും ഈ സിനിമ ആരെയും നിരാശപ്പെടുത്തില്ല.


 

#HuntMovie #MalayalamCinema #ShajiKailas #Bhavana #Thriller #MovieReview

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script