ടിക്ക് ടോക്ക് താരമായ യുവാവ് കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍; ഒന്‍പത് ലക്ഷത്തില്‍ പരം ഫോളോവേഴ്‌സുള്ള പ്രതി കുടുങ്ങിയത് ദമ്പതികളുടെ പരാതിയില്‍; കവര്‍ന്നത് 18 പവന്‍ സ്വര്‍ണവും 4.75 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 08.06.2019) ടിക്ക് ടോക്ക് താരമായ യുവാവ് കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. ടിക്ക് ടോക്കില്‍ ഒന്‍പത് ലക്ഷത്തില്‍ പരം ഫോളോവേഴ്‌സുള്ള അഭിമന്യു ഗുപ്തയാണ് മുംബൈ പോലീസിന്റെ കസ്റ്റഡിയിലായത്. കുര്‍ളയിലെ ബെയില്‍ ബസാറിലാണ് അഭിമന്യു താമസിക്കുന്നത്.

ജനുവരി 19 ന് മുംബൈയിലെ വയോധികരായ ദമ്പതികള്‍ നല്‍കിയ മോഷണ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. അഞ്ചോളം കേസുകളില്‍ അഭിമന്യു പ്രതിയാണെന്ന് മുംബൈ പോലീസ് അറിയിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അഭിമന്യുവിനെതിരെ പോലീസ് കേസെടുത്തത്.

ടിക്ക് ടോക്ക് താരമായ യുവാവ് കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍; ഒന്‍പത് ലക്ഷത്തില്‍ പരം ഫോളോവേഴ്‌സുള്ള പ്രതി കുടുങ്ങിയത് ദമ്പതികളുടെ പരാതിയില്‍; കവര്‍ന്നത് 18 പവന്‍ സ്വര്‍ണവും 4.75 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണും

18 പവന്‍ സ്വര്‍ണവും 4.75 ലക്ഷം രൂപ വിലവരുന്ന മെബൈല്‍ ഫോണും വീട്ടില്‍ നിന്ന് മോഷണം പോയതിനെ തുടര്‍ന്നാണ് ദമ്പതികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാല്‍ ഇവരുടെ വീട്ടിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പ്രതിയുടെ വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. പിന്നീട് ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് പ്രതിയുടെ ദൃശ്യം വ്യക്തമായി പതിഞ്ഞത്.

തുടര്‍ന്ന് നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ മെയ് 28 ന് കുര്‍ളയില്‍ നിന്നുമാണ് അഭിമന്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മോഷണ വസ്തുക്കള്‍ യുവാവില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അഭിമന്യു കുറ്റം സമ്മതിച്ചത്. സ്വര്‍ണവും ഫോണും സുഹൃത്തുക്കളിലൊരാള്‍ക്ക് കൈമാറിയതായി അഭിമന്യു പോലീസിനെ അറിയിച്ചു.

ഭാര്യയുടേതാണെന്ന് വിശ്വസിപ്പിച്ച് ഏതാനും ദിവസത്തേക്ക് സുഹൃത്തിനെ സൂക്ഷിക്കാനേല്‍പിച്ചതായിരുന്നുവെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഈ മോഷണ വസ്തുക്കള്‍ കണ്ടെത്തി.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ അഭിമന്യുവിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണ ങ്ങള്‍ക്കായി ഇയാള്‍ പോലീസ് കസ്റ്റഡിലാണുള്ളത്. ടിക്ക് ടോക്കില്‍ ഏറെ പ്രശസ്തനായ അഭിമന്യു ദിവസവും ആപ്പില്‍ മ്യൂസിക് വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TikTok Star Abhimanyu Gupta With Over 9 Lakh Followers, Held For Burglary in Mumbai, Mumbai, News, theft, Arrested, Entertainment, Police, Couples, Complaint, Mobile Phone, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script