തൃശ്ശൂര്‍ ഫോടോ ഫിനിഷിലേക്ക്; അവസാന ലാപിലേക്ക് എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
May 2, 2021, 14:43 IST
തൃശ്ശൂര്‍: (www.kvartha.com 02.05.2021) നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണലിന്റെ ആവേശപൂര്‍ണമായ ഫലവുമായി തൃശ്ശൂര്‍ മണ്ഡലം. അവസാന ലാപില്‍ എത്തിച്ചേര്‍ന്ന വോടെണ്ണല്‍ ഫോടോ ഫിനിഷിലേക്കെന്നാണ് സൂചന. ഓരോ മണിക്കൂറുകളില്‍ ലീഡ് നിലമാറി മറിഞ്ഞ മണ്ഡലത്തില്‍ എട്ട് ബൂതിലെ വോടുകള്‍ കൂടി എണ്ണാനിരിക്കെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ 148 വോടിന്റെ ലീഡ് നേടി.
നിലവില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പത്മജാ വേണുഗോപാല്‍ രണ്ടാമതും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മൂന്നാമതുമാണ്. പല ഘട്ടത്തിലും സുരേഷ് ഗോപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയിരുന്നെങ്കിലും അവസാന ലാപിലേക്ക് എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.
തപാല്‍ വോടുകളുടെ കണക്ക് കൂടി ഇനി പുറത്തു വരാന്‍ ഉണ്ട്. തപാല്‍ വോടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ വോടെടുപ്പ് ഇടയക്ക് നിര്‍ത്തി വെച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.