SWISS-TOWER 24/07/2023

Movie | തൊമ്മനും മക്കളും: മമ്മൂട്ടിക്ക് കോമഡി വഴങ്ങുമെന്ന് തെളിയിച്ച സിനിമ

 


/ ഡോണൽ മുവാറ്റുപുഴ

(KVARTHA) വളരെ സീരിയസ് റോളുകൾ കൈകാര്യം ചെയ്തിരുന്ന മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ച സിനിമയാണ് 2005ൽ പുറത്തിറങ്ങിയ തൊമ്മനും മക്കളും. അന്തരിച്ച ചലച്ചിത്ര നടൻ രാജൻ പി ദേവ് ആയിരുന്നു തൊമ്മനെ അവതരിപ്പിച്ചത്. ഇന്നസെൻ്റ് ആയിരുന്നു ആദ്യം തൊമ്മൻ ആകേണ്ടിയിരുന്നത്. പിന്നീട് ഇന്നസെൻ്റ് മാറി രാജൻ പി ദേവ് തൊമ്മൻ ആകുകയായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ഈ സിനിമയിലെ ടൈറ്റിൽ കഥാപാത്രമായ തൊമ്മൻ. ഈ സിനിമയിൽ മമ്മൂട്ടി ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കി.

Movie | തൊമ്മനും മക്കളും: മമ്മൂട്ടിക്ക് കോമഡി വഴങ്ങുമെന്ന് തെളിയിച്ച സിനിമ

ഇതിലെ നർമ രംഗങ്ങളിൽ അദ്ദേഹം ലാലിനും രാജൻ പി ദേവിനും സലിം കുമാറിനും ഒപ്പം കട്ടക്ക് നിന്നു എന്ന് വേണമെങ്കിൽ പറയാം. മമ്മൂട്ടിക്ക് കോമഡി വഴങ്ങുമോ എന്ന് പ്രചാരണമുണ്ടായ സമയത്താണ് ഈ സിനിമ ഇറങ്ങുന്നത്. ആ സമയം അധികവും അദ്ദേഹത്തിന്റെ സീരീയസ് സിനിമകൾ കൂടുതൽ വിജയിക്കുന്ന സമയമായിരുന്നു. ഈ സിനിമക്ക് മുമ്പ് അദ്ദേഹം കോമഡി ചെയ്ത 'പട്ടാളം' ഒരുപാട് വിമർശനങ്ങൾ കേട്ട സിനിമയാണ്. പക്ഷേ, ഈ സിനിമ ഇറങ്ങിയതിനുശേഷമാണ് മമ്മൂട്ടിക്ക് കോമഡി വഴങ്ങുമെന്നും എല്ലാവർക്കും ഉറപ്പായത്. തുടർന്ന് അതുപോലെയുള്ള സിനിമകളും മമ്മൂട്ടിക്ക് തുടർച്ചയായി ലഭിച്ചു.

ഈ സിനിമയുടെ വിജയം ഉള്ളത് കൊണ്ടാണ് മമ്മൂക്കയ്ക്ക് രാജമാണിക്യം എന്ന സിനിമ കിട്ടിയത്. ഇന്നും നല്ല റിപ്പിറ്റേഷൻ വാല്യൂ ഉള്ള സിനിമയാണ് തൊമ്മനും മക്കളും. പട്ടാളത്തിൽ ലാൽ ജോസ് മമ്മൂട്ടിയെ നായകനായ കോമാളി ആക്കിയപ്പോൾ ഈ സിനിമയിൽ മമ്മൂട്ടിയെ മനോഹരമായി ഷാഫിയും ബെന്നി പി നായരമ്പലവും ഉപയോഗിച്ചു എന്ന് വേണം പറയാൻ. വൺ മാൻ ഷോ, കല്യാണരാമൻ, പുലിവാൽ കല്യാണം എന്നീ വിജയങ്ങൾക്ക് ശേഷം ഷാഫി ഒരുക്കിയ ഈ സിനിമയും അദ്ദേഹത്തിന്റെ മുൻ സിനിമകൾ പോലെ പ്രേക്ഷകർ സ്വികരിക്കുകയാണ് ഉണ്ടായത്. ആ വർഷത്തെ ഒരു പ്രതീക്ഷിക്കാത്ത വിജയമായ ഒരു സിനിമയാണ് തൊമ്മനും മക്കളും എന്ന് വിശേഷിപ്പിക്കാം.

ഈ സിനിമ ആദ്യം പലരെയും വെച്ചു പ്ലാൻ ചെയ്തു നടക്കാതെ വന്നപ്പോൾ, തിരക്കഥാകൃത്തു ബെന്നി പി നായരമ്പലം മമ്മൂട്ടിയോട് ഈ സിനിമയുടെ കഥ പറയുകയും അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെട്ടുകയും തുടർന്ന് സിനിമ ആരംഭിക്കുകയുമായിരുന്നു. ഈ ചിത്രത്തിലെ ലാലിന്റെ സത്യൻ എന്നാ കഥാപാത്രവും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ലാലിനെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന കഥാപാത്രവും ഈ സിനിമയിലെ സത്യൻ എന്ന കഥാപാത്രമാവും. തുടർന്ന് അദ്ദേഹത്തിനും ഇതുപോലെ ഒരുപാട് കഥാപാത്രങ്ങളെ ലഭിച്ചിരുന്നു.

സലിം കുമാറിന്റെ രാജകണ്ണനും, ബാബു കലാശാലയുടെ തേവരും എല്ലാം മികച്ചു നിന്ന കഥാപാത്രങ്ങളാണ്. ഇതിലെ പാട്ടുകളും സൂപ്പർ ആയിരുന്നു. ഇപ്പോഴും ഈ സിനിമ ടിവിയിലും മറ്റും വരുമ്പോൾ കുട്ടികൾ പോലും കണ്ടിരിക്കുന്നത് കാണാറുണ്ട്. കോമഡിയ്ക്കും ആക്ഷനും വലിയ പ്രധാന്യം കൊടുത്തു നിർമ്മിച്ച സിനിമയായിരുന്നു തൊമ്മനും മക്കളും, അതായത് മമ്മൂട്ടിയെ മാറ്റിമറിച്ച ചിത്രവും.
Aster mims 04/11/2022
  
Movie | തൊമ്മനും മക്കളും: മമ്മൂട്ടിക്ക് കോമഡി വഴങ്ങുമെന്ന് തെളിയിച്ച സിനിമ

Keywords: Movies, Entertainment, Cinema, Mammootty, Thommanum Makkalum, Comedy, Actor, Story, Songs, Thommanum Makkalum: Comedy Movie Of Mammootty.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia