രാഷ്ട്രീയം പറയാതെ മമ്മൂട്ടി; തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് ഡയറി പ്രകാശനം ചെയ്തു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 24.04.2016) ഡോ. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് ഡയറി പ്രകാശനം ചെയ്തു. വേദിയില്‍ നടന്‍ മമ്മുട്ടി രാഷ്ട്രീയം പറയാതെ ശ്രദ്ധേയനായി. വര്‍ത്തമാനകാലഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായെന്നും ഇത് എപ്രകാരം ജനനന്മയ്ക്ക് ഉപയോഗിക്കാമെന്നതിന്റെ തെളിവാണ് ഡോ. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകളെന്നും മമ്മൂട്ടി പറഞ്ഞു.

ഫെയ്‌സ്ബുക്ക് ഡയറി പ്രകാശനം ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളായിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഊന്നിയായിരുന്നു ഐസക്കിന്റെ പ്രവര്‍ത്തനം. ഇത് തനിക്കും മറ്റ് സഹപാഠികള്‍ക്കും മാതൃകയായിരുന്നെന്നും മമ്മൂട്ടി ഓര്‍മിച്ചു.

രാഷ്ട്രീയം പറയാതെ മമ്മൂട്ടി; തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് ഡയറി പ്രകാശനം ചെയ്തു


Keywords:  Alappuzha, Kerala, Facebook, Thomas Issac, CPM, Mammootty, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia