Trailer Release | ഈ മമ്മി പേടിപ്പിക്കും, ചിരിപ്പിക്കും!; ഹൊറർ കോമഡി ഫാന്റസി ചിത്രം 'ഹലോ മമ്മി' ട്രെയിലർ പുറത്ത്


● നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്
● ചിത്രം നവംബർ 21ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു
കൊച്ചി: (KVARTHA) ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലർ പുറത്തുവിട്ടു. സാധാരണ കുടുംബ കോമഡി ചിത്രമെന്ന രീതിയിൽ ആരംഭിച്ച് ട്രെയിലർ പുരോഗമിക്കുമ്പോൾ, അന്തരീക്ഷം പെട്ടെന്ന് മാറുന്നു. സാധാരണ ദൃശ്യങ്ങൾ അപ്രത്യക്ഷമാകുകയും അമാനുഷിക ശക്തികൾ, അപരിചിതമായ സ്ഥലങ്ങൾ, രഹസ്യങ്ങൾ എന്നിവ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഫാമിലി കോമഡിയുടെ തുടക്കം മറന്ന്, ഹൊറർ കോമഡി ഫാന്റസി സിനിമയിലേക്ക് പ്രേക്ഷകർ വലിച്ചെറിയപ്പെടുന്ന അനുഭവമാണ് ട്രെയിലർ സൃഷ്ടിക്കുന്നത്. ചിത്രം നവംബർ 21 മുതൽ തീയേറ്ററുകളിൽ എത്തും. പൃഥ്വിരാജ്, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നിവിൻ പോളി, റാണ ദഗ്ഗുബതി, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്.
ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും ശ്രദ്ധേയനായ സണ്ണി ഹിന്ദുജയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാൻജോ ജോസഫാണ്. ഹാങ്ങ് ഓവർ ഫിലിംസിന്റെയും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനിന്റെയും കീഴിൽ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് ചിത്ര നിർമ്മിച്ചരിക്കുന്നത്. എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഡ്രീം ബിഗ് പിക്ചർസും ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസുമാണ് നിർവഹിക്കുന്നത്.
ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: പ്രതീഷ് ശേഖർ.
#HelloMummy #TrailerRelease #HorrorComedy #MalayalamMovies #FantasyFilm #Sharafudheen