സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കില്ല; തുടര്‍നടപടികള്‍ക്കായി തിയറ്റര്‍ ഉടമകളുടെ ഫിയോക് യോഗം
Jan 5, 2021, 08:42 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.01.2021) തിയറ്ററുകള്‍ തുറക്കാന്‍ സര്‍കാര്‍ അനുമതി നല്‍കിയെങ്കിലും മാസങ്ങള്‍ക്ക് ശേഷവും സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കില്ല. തുടര്‍നടപടികള്‍ ആലോചിക്കാന്‍ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോകിന്റെ യോഗം രാവിലെ പതിനൊന്നിന് കൊച്ചിയില്‍ ചേരും. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍കാരില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമാണ് സംഘടന കുറ്റപ്പെടുത്തുന്നത്.
വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നല്‍കാതെ തിയറ്ററുകള്‍ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകള്‍ പറയുന്നത്. പകുതി കാണികളെ മാത്രമേ തിയറ്ററുകളില്‍ പ്രവേശിപ്പിക്കാവൂ എന്ന സര്‍കാര്‍ നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ജനുവരി 6ന് ഫിലിം ചേമ്പറും യോഗം ചേരുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.