Release Date | സൂര്യ ചിത്രം 'കങ്കുവ' റിലീസ് തീയതി പ്രഖ്യാപിച്ചു
● രജനികാന്ത് ചിത്രവുമായി ക്ലാഷ് ഒഴിവാക്കാൻ നേരത്തെ റിലീസ് മാറ്റിയിരുന്നു.
● നവംബർ 14ന് ചിത്രം റിലീസ് ചെയ്യും.
ചെന്നൈ: (KVARTHA) സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'കങ്കുവ' ഒക്ടോബർ 10ന് റിലീസ് ചെയ്യേണ്ടിയിരുന്നെങ്കിലും, രജനികാന്ത് ചിത്രം 'വേട്ടൈയൻ' അതെ ദിവസം റിലീസ് ചെയുന്നതുക്കൊണ്ട് 'കങ്കുവ'യുടെ റിലീസ് തിയതി മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി നവംബർ 14 ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സൂര്യയുടെയും സംവിധായകൻ ശിവയുടെയും കരിയറിലെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്ന 'കങ്കുവ' ഒരു ഫാന്റസി ആക്ഷൻ ചിത്രമാണ്. ശിവയ്‌ക്കൊപ്പം ആദി നാരായണും മദൻ ഗാര്‍ഗിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.
നേരത്തെ മെയ്യഴകൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയായിരുന്നു സൂര്യ ഈ തീരുമാനം അറിയിച്ചത്. രജനികാന്ത് തന്റെ ഐഡോൾ ആണെന്നും അദ്ദേഹത്തിന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം അദ്ദേഹത്തിന് വേണ്ടി ഒഴിവാക്കാൻ തയ്യാറാണെന്നും സൂര്യ പറഞ്ഞിരുന്നു.
രണ്ടര വർഷത്തിലധികമായി ആയിരം പേരിലധികം പേർ അധ്വാനിച്ച ഒരു ചിത്രമാണ് കങ്കുവയെന്നും അതിന്റെ റിലീസ് ദിവസം ആഘോഷമാക്കാൻ ആരാധകർ തന്നെ സഹായിക്കുമെന്നും സൂര്യ പറഞ്ഞു.
#Kanguva, #Surya, #TamilCinema, #Kollywood, #IndianCinema, #ReleaseDate