'ഫ്രന്‍ഡ്‌സ് ' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍'; തരംഗം സൃഷ്ടിച്ച ആ സൗഹൃദ സംഘത്തിന്റെ ട്രെയിലര്‍ ഇറങ്ങി
May 20, 2021, 13:28 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 20.05.2021) ഒരു കാലത്ത് തരംഗം സൃഷ്ടിച്ച ആ സൗഹൃദ സംഘത്തിന്റെ ട്രെയിലര്‍ ഇറങ്ങി. 'ഫ്രന്‍ഡ്‌സ്' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍' സിറ്റ്‌കോമിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്.

സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ഫ്രന്‍ഡ്‌സ് 1994 മുതല്‍ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈനിലൂടെ ലക്ഷക്കണക്കിന് പേര്‍ ഈ ടിവി സീരിസ് ആസ്വദിക്കുന്നു. അടുത്തകാലത്ത് ഇവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്‍ വാര്‍ത്തയായിരുന്നു.
മെയ് 27 മുതല്‍ എച് ബി ഒ മാക്‌സിലാണ് 'ഫ്രന്‍ഡ്‌സ് റീയൂണിയന്‍' പ്രക്ഷേപണം ചെയ്യുക. മാത്യു പെറി, മാറ്റ് ലേബ്ലാങ്ക്, ജെനിഫര്‍ ആനിസ്റ്റണ്‍, ഡേവിഡ് ഷ്വിമര്‍, കോര്‍ടനി കോക്‌സ്, ലിസ കുഡ്രൊ തുടങ്ങിയ താരങ്ങള്‍ എല്ലാം തന്നെ ഇതില്‍ കടന്നുവരുന്നുണ്ട്.
Keywords: News, National, India, New Delhi, Television, Entertainment, Finance, Business, Video, YouTube, The F.R.I.E.N.D.S Reunion Trailer Is Out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.