കുളിസീന്‍ പകര്‍ത്താനെത്തിയതാണെന്ന് കരുതിയിരിക്കാം! നിരീക്ഷണത്തിലായിരുന്ന ഡ്രോണിനെ ഏറെ നേരം നോക്കിനിന്ന ശേഷം കല്ലെടുത്ത് ഓടിക്കുന്നു; ഒറ്റയ്ക്ക് പുഴയില്‍ കുളിക്കാന്‍ നില്‍ക്കുന്ന ആളുടെ രസകരമായ വീഡിയോ വൈറല്‍
Apr 12, 2020, 19:10 IST
തൃശ്ശൂര്‍: (www.kvartha.com 12.04.2020) ലോക് ഡൗണ്‍ നിരീക്ഷണത്തിനിറങ്ങിയ ഡ്രോണ്‍ ക്യാമറകളില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ള വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. പലരും ഡ്രോണ്‍ കണ്ടു ഓടുമ്പോള്‍ വീഴുന്നതും മറ്റും രസകരമായ വീചിയോകളില്‍ പതിയുന്നുണ്ടെങ്കിലും ഈ സംഭവം ഏറെ രസകരമാണ്. ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചിരിപടര്‍ത്തുന്നത്. പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയ ആളാണ് താരം.
കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഡ്രോണ്‍ ആണോ എന്നറിയാത്തത് കൊണ്ടാണോ കല്ലെറിയുന്നത് എന്ന് വ്യക്തമല്ല. ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.
എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല. സുനില്‍ പിള്ള എന്നൊരാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിയതാണ് ഈ വീഡിയോ.

Keywords: News, Kerala, Thrissur, Video, Facebook, Viral, Social Network, Entertainment, The Bathing Guy who Rocking the Drone in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.