SWISS-TOWER 24/07/2023

'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ട്രൈലര്‍ യൂട്യൂബില്‍ നിന്നും കാണാതായി

 


മുംബൈ: (02.01.2019 kvartha.com) അനുപം ഖേറിന്റെ പുതിയ ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ വീണ്ടും വാര്‍ത്തകളില്‍. ചിത്രത്തിന്റെ ട്രൈലര്‍ യൂട്യൂബില്‍ നിന്നും കാണാതായതാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായത്. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ വേഷം അവതരിപ്പിക്കുന്ന അനുപം ഖേറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ട്രൈലര്‍ റിലീസിംഗ് മുതല്‍ തന്നെ ട്രെന്‍ഡിംഗ് ആയിരുന്നു. എന്നാലിപ്പോള്‍ യൂട്യൂബില്‍ ട്രൈലര്‍ ഓഫ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ചിത്രത്തിന്റെ ട്രൈലര്‍ അന്‍പതാമത്തെ സ്ഥാനത്ത് പോലും വരുന്നില്ലെന്ന് ഖേര്‍ പറയുന്നു. ഖേറിന്റെ ആരോപണം ശരിയാണെന്ന് വ്യക്തമായിട്ടുണ്ട്. യൂട്യൂബില്‍ ചിത്രത്തിന്റെ ട്രൈലര്‍ ലഭ്യമല്ല.

'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍'  ട്രൈലര്‍ യൂട്യൂബില്‍ നിന്നും കാണാതായി

2019ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ചിത്രത്തിന്റെ ട്രൈലര്‍ പിന്‍ വലിച്ചതാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് വിരുദ്ധതയുള്ള ചിത്രമാണിതെന്ന് പരക്കെ ആരോപണമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Anupam Kher's much much awaited film, The Accidental Prime Minister has made a return to the limelight, but for an unfavorable reason, yet again.

Keywords: National, Entertainment, Anupam Kher
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia