SWISS-TOWER 24/07/2023

കണ്ടുപഠിക്കണം, ഈ താരത്തെ; ആരാധകന്റെ കാലില്‍ തൊട്ട് വന്ദിച്ച് സൂര്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 11.01.2018) ക്യാമറക്ക് മുന്നില്‍ മാത്രമല്ല, പിന്നിലും താരം തന്നെയാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ. പല സ്റ്റേജ് ഷോകളിലും മറ്റു ചടങ്ങുകളിലും താരത്തിന്റെ ആരാധകരോടുള്ള കറ കളഞ്ഞ സ്‌നേഹം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ കുറച്ചുകൂടി കടന്ന് ആരാധകന്റെ കാലില്‍ തൊട്ട് വന്ദിച്ചായിരുന്നു സൂര്യയുടെ സ്്നേഹപ്രകടനം. പുതിയ സിനിമയായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷന്‍ ചടങ്ങിലാണ് കാണികളെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തന്റെ കാലില്‍ വീണ ഒരു ആരാധകരുടെ കാലില്‍ തിരികെ തൊട്ട് ആണ് സൂര്യ സദസിനെ അമ്പരപ്പിച്ചത്.

സൂപ്പര്‍ താരങ്ങളുടെ കാലില്‍ ആരാധകര്‍ വീഴുന്നത് വലിയ സംഭവമൊന്നുമല്ല, എന്നാല്‍ ഒരു താരം തിരിച്ച് ആരാധകന്റെ കാലില്‍ വീഴുന്നത് അപൂര്‍വ്വമാണ്. സ്‌റ്റേജില്‍ ഓടിക്കയറിയ ഒരാള്‍ ആദ്യം സൂര്യയുടെ കാലില്‍ തൊട്ടു. ഉടന്‍തന്നെ സൂര്യ ആരാധകന്റെ കാലില്‍ തൊടുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലില്‍ തൊട്ടപ്പോള്‍ അയാളുടെ കാലിലും സൂര്യ തൊട്ടു.

കണ്ടുപഠിക്കണം, ഈ താരത്തെ; ആരാധകന്റെ കാലില്‍ തൊട്ട് വന്ദിച്ച് സൂര്യ

ആരാധകര്‍ കാലില്‍ വീഴുന്നത് കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതുമൊക്കെ സൂര്യ നേരത്തേ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലും സമാനമായ സംഭവം ആവര്‍ത്തിച്ചപ്പോഴാണ് സൂര്യയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത പ്രതികരണമുണ്ടായത്. ചടങ്ങ് കാണാനയി വലിയൊരു ആരാധക കൂട്ടം തന്നെ എത്തിയിരുന്നു. സൂര്യയെ കാണണമെന്നും ഒപ്പംനിന്ന് ചിത്രമെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അവരെ സ്‌റ്റേജിലേക്ക് കടത്തിവിടാനും സൂര്യ നിര്‍ദേശിച്ചു. തുടര്‍ന്ന് ആരാധകര്‍ക്കൊപ്പം താനാ സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക്ക് മേലെ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.

Keywords:  chennai, Entertainment, film, Actor, Fans Association, Tamilnadu, 'Thana Sernth Koottam' promotion program
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia