പൊതുജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും മാനിച്ച് 'ചതുര്‍മുഖം' തീയറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നു: മഞ്ജുവാര്യര്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 22.04.2021) കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും മാനിച്ച് 'ചതുര്‍മുഖം' തീയറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നുവെന്ന് നടിയും സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളുമായ മഞ്ജുവാര്യര്‍. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ 'ചതുര്‍മുഖം' നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക, സുരക്ഷിതരായിരിക്കുക.
Aster_MIMS
അവര്‍ ഫേസ്ബുകിലൂടെ ആരാധകരോട് പറഞ്ഞു.

പൊതുജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും മാനിച്ച് 'ചതുര്‍മുഖം' തീയറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നു: മഞ്ജുവാര്യര്‍


മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ടവരേ,'ചതുര്‍മുഖം' റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തീയറ്ററുകളിലും 'ചതുര്‍മുഖം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും 'ചതുര്‍മുഖം' കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ 'ചതുര്‍മുഖം' നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക. സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം മഞ്ജുവാര്യര്‍'- മഞ്ജു കുറിച്ചു.

Dear ones, We are temporarily withdrawing our film CHATHURMUKHAM from theatres in Kerala considering the current...

Posted by Manju Warrier on  Thursday, 22 April 2021
Keywords:  News, Kerala, State, Entertainment, Kochi, Manju Warrier, Film, Technology, Business, Facebook, Finance, Temporarily withdrawing our film CHATHURMUKHAM from theatres in Kerala considering the current situation all around and everyone's health: Actor Manju Warrier
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia