തമിഴ്‌നാട്ടില്‍ താരമണ്ഡലമായ കോയമ്പത്തൂര്‍ സൗതില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ മുന്നില്‍, കൊളത്തൂര്‍ മണ്ഡലത്തില്‍ എം കെ സ്റ്റാലിന്‍; ലീഡ് ഉയര്‍ത്തി ഡിഎംകെ
May 2, 2021, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 02.05.2021) തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡി എം കെ മുന്നേറ്റം തുടരുകയാണ്. 74 സീറ്റുകളില്‍ ഡി എം കെ മുന്നേറുകയാണ്. അണ്ണാ ഡി എം കെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്.

തമിഴ്‌നാട്ടില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. താരമണ്ഡലമായ കോയമ്പത്തൂര്‍ സൗതില്‍ മക്കള്‍ നീതി മയ്യം (എം എന്‍ എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്. എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു. വോടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഡി എം കെ മുന്നണിയാണ് മുന്നേറുന്നത്.
234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാ ഡി എം കെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡി എം കെ. ഭരണമാറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്. 3990 പേരാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.