ഇന്‍ഡ്യയുടെ ഓസ്‌കര്‍ ചിത്രം തമിഴില്‍നിന്ന്; റോടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം സ്വന്തമാക്കിയ 'കൂഴങ്കള്‍'

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 23.10.2021) ഇന്‍ഡ്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി നവാഗത സംവിധായകന്റെ തമിഴ് ചിത്രം 'കൂഴങ്കള്‍' ഇന്‍ഡ്യയെ പ്രതിനിധീകരിക്കും. പി എസ് വിനോദ്‌രാജ് എന്ന നവാഗത സംവിധായകനാണ് ചിത്രം ഒരുക്കിയത്. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീചര്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ചിത്രം മത്സരിക്കും.
Aster_MIMS

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആയിരുന്നു കമിറ്റിയുടെ ചെയര്‍മാന്‍. 2022 മാര്‍ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അകാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. നേരത്തെ റോടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം.

ഇന്‍ഡ്യയുടെ ഓസ്‌കര്‍ ചിത്രം തമിഴില്‍നിന്ന്; റോടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം സ്വന്തമാക്കിയ 'കൂഴങ്കള്‍'


മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന്‍ വേലുവിന്റെയും ജീവിതത്തിലേക്കാണ് കൂഴങ്കള്‍ ക്യാമറ തിരിക്കുന്നത്. വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

Keywords:  News, National, India, Chennai, Tamil, Kollywood, Entertainment, Award, Oscar, Tamil film Koozhangal selected as India’s official entry to Oscars 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia